ഇന്ത്യ വിരുദ്ധ നിലപാടില്‍ മാറ്റം വരുത്തി മാലിദ്വീപ് സർക്കാർ; ടൂറിസം – സാമ്പത്തിക രംഗത്തുണ്ടായ കനത്ത തിരിച്ചടിയില്‍ പാഠം പഠിച്ച് മുഹമ്മദ് മുയിസു

സാമ്പത്തിക -വിനോദ സഞ്ചാര മേഖലയില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ ഇന്ത്യ വിരുദ്ധ നിലപാടില്‍ അയവ് വരുത്തി മാലിദ്വീപ് സർക്കാർ. ആദ്യം ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്ന ഇന്ത്യ സമ്മാനിച്ച ഡോർണിയർ വിമാനം ഇപ്പോള്‍ അവരുടെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് മാലിദ്വീപ് ഭരണകൂടം. ‘വെല്‍കം ഇന്ത്യ’ എന്ന പേരില്‍ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് ഇന്ത്യയില്‍ റോഡ് ഷോകള്‍ നടത്താനും അവർ തീരുമാനിച്ചിട്ടുണ്ട്.

സാമ്പത്തികമായി കനത്ത തിരിച്ചടി നേരിട്ടതോടെയാണ് ഇന്ത്യയോടുള്ള വിരുദ്ധ നിലപാടില്‍ മാലിദ്വീപ് ഭരണകൂടം മനംമാറ്റം വരുത്തിയത്. ഇന്ത്യയില്‍ നിന്നുള്ള വിനോദ് സഞ്ചാരികള്‍ വളരെയേറെ കുറഞ്ഞു, ഇന്ത്യ നല്‍കുമെന്ന് പ്രഖ്യാപിച്ച 50 മില്യണ്‍ ഡോളർ വായ്പയുടെ കാര്യത്തില്‍ പിന്നീട് തീരുമാനം എന്ന നിലപാടും സ്വീകരിച്ചിരുന്നു. അതുപോലെ തന്നെ മാലിദ്വീപിലെ ജനങ്ങള്‍ അവരുടെ സർക്കാരിന്റെ ചൈന ബന്ധം സംശയദൃഷ്ടിയോടെയാണ് നോക്കിക്കാണുന്നത്. ചൈനയില്‍ നിന്നുള്ള വായ്പ ഒരു കുരുക്കായിരിക്കുമെന്ന് ഭൂരിഭാഗം പേരും കരുതുന്നുണ്ട്.

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ അടുത്ത വാരാന്ത്യത്തിൽ മാലി ദ്വീപസമൂഹം സന്ദർശിക്കും. പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി കൂടിക്കാഴ്ച്ച നടത്താനും സാധ്യതയുണ്ട്. ഇന്ത്യയുടെ പിന്തുണയോടെ നടപ്പിലാക്കുന്ന മൂന്ന് പദ്ധതികള്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രി വിലയിരുത്തും. വടക്കൻ ഹനിമാധൂവിലെ വിമാനത്താവള പദ്ധതി, ഗാനിലെ വിമാനത്താവള പദ്ധതി, ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്ന ഗ്രേറ്റർ മെയിൽ ഏരിയ ബ്രിഡ്ജ് കണക്റ്റിവിറ്റി എന്നിവ ജയശങ്കർ സന്ദർശിക്കുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ വര്‍ഷമാണ് മുയിസു മാലിദ്വീപിന്റെ പ്രസിഡന്റായി അധികാരത്തിലേറിയത്. അധികാരത്തിലെത്തിയതിന് പിന്നാലെ മാലിയ്ക്ക് ഇന്ത്യ നിൽകിയ ഹെലികോപ്ടറുകളും ഡ്രോണിയര്‍ വിമാനങ്ങളും പ്രവർത്തിപ്പിച്ചിരുന്ന 80 ഇന്ത്യന്‍ സൈനികരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുയിസു രംഗത്തെത്തിയിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളൽ വീഴ്ത്തിയിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം ഘട്ടം ഘട്ടമായി ഇന്ത്യൻ സൈനികര്‍ മാലി ദ്വീപില്‍ നിന്ന് മടങ്ങി. ശേഷം ഇന്ത്യയോട് അയഞ്ഞ മുയിസു കഴിഞ്ഞ മാസം നടന്ന മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തിരുന്നു.

ഇന്ത്യ ഔട്ട് എന്ന ക്യാമ്പെയിൻ നടത്തിയ മാലിദ്വീപുകാർ ഇപ്പോള്‍ വെല്‍കം ഇന്ത്യ പേരില്‍ റോഡ് ഷോ നടത്താൻ ഒരുങ്ങുകയാണ്. മാലിദ്വീപിലെ വിനോദസഞ്ചാരത്തിന് ഇന്ത്യ ഒരു പ്രധാന രാജ്യമാണ്. 2024 ജൂൺ വരെ, ഏകദേശം 63,451 വിനോദസഞ്ചാരികൾ ആ രാജ്യം സന്ദർശിച്ചു, ഇത് മൊത്തം വിഹിതത്തിൻ്റെ ഏകദേശം 6.2% ആണ്. കഴിഞ്ഞ വർഷം മാലദ്വീപ് നിയമസഭാംഗം പ്രധാനമന്ത്രി മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്ന് ഒരു വിഭാഗം ഇന്ത്യക്കാർ ‘മാലിദ്വീപ് ബഹിഷ്‌കരിക്കുക’ കാമ്പയിൻ ആരംഭിച്ചതോടെയാണ് ടൂറിസം രംഗത്ത് മാലിക്ക് തിരിച്ചടിയേറ്റത്.

മാലിദ്വീപ് മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് കോർപ്പറേഷൻ, മാലിദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജൻ്റ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്സ്, നാഷണൽ ഹോട്ടൽസ് ആൻഡ് ഗസ്റ്റ്ഹൗസ് അസോസിയേഷൻ ഓഫ് മാലിദ്വീപ് എന്നിവ സംയുക്തമായാണ് മുംബൈയിലും ബെംഗളൂരുവിലും ‘വെൽകം ഇന്ത്യ’ എന്ന പേരിൽ റോഡ്ഷോകൾ സംഘടിപ്പിക്കുന്നത്.

1 1 vote
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
പ്രദീപ്‌ കുമാർ
പ്രദീപ്‌ കുമാർ
3 months ago

സകല മുഹമ്മദുകളെയും ബഹിഷ്കരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു. മുഹമ്മദുകൾക്ക് രാജ്യഭരണാധികാരം ലഭിക്കുമ്പോൾ അവരുടെ മലദ്വാരത്തിൽ വളരുന്ന ഇസ്ലാം എന്ന കൃമിയുടെ കടി അസ്സഹനീയമാകും. അപ്പോൾ ഈ മുഹമ്മദുകൾ ലോകത്തിന്റെ നെഞ്ചിലേക്ക് കയറും.