പാലക്കാട് ജില്ലാ കളക്റുടെ ഔദ്യോഗിക വസതിയുടെ മതിൽ പെയിന്റ് ടെണ്ടർ ക്ഷണിച്ചു. ജില്ലാ കളക്ടർ ഡോ. ചിത്രയുടെ ഔദ്യോഗിക വസതിയുടെ മതിൽ പെയിന്റ് ചെയ്യാനാണ് 2.11 ലക്ഷത്തിന്റെ ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്. ടെണ്ടർ വിശദാശങ്ങൾ മലയാളം മീഡിയക്ക് ലഭിച്ചു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്ത് 5.
അതേസമയം, പാലക്കാട് നെല്ലിയാമ്പതി മേഖലയില്‍ ഉരുള്‍പൊട്ടലിനെ തുടർന്ന് ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതംസബന്ധിച്ച് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ – രക്ഷാദൗത്യ സംഘങ്ങളുടെ സംയുക്ത യോഗം നടന്നിരുന്നു.
നെല്ലിയാമ്പതിയിലെ ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ സംബന്ധിച്ച് നെന്മാറ എംഎൽഎ കെ ബാബു പാലക്കാട് ജില്ലാ കളക്ടർ ഡോ ചിത്ര എന്നിവരുടെ നേതൃത്വത്തിൽ നെന്മാറ ഗസ്റ്റ് ഹൗസിലായിരുന്നു ഉദ്യോഗസ്ഥ – രക്ഷാദൗത്യ സംഘങ്ങളുടെ സംയുക്ത യോഗം ചേർന്നത്.
ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലെ ഗതാഗത സംവിധാനങ്ങൾ സുഗമമാക്കാൻ വേണ്ട നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയിരുന്നു.
രണ്ടു ലക്കം. പുല്ല്.