Kerala Government News

അഞ്ച് വർഷം ജോലി ചെയ്താൽ 10,000 രൂപ പ്രതിമാസ പെൻഷൻ

അഞ്ച് വർഷം ജോലി ചെയ്താൽ 10,000 രൂപ പ്രതിമാസ പെൻഷൻ. സ്റ്റാറ്റ്യൂട്ടറി കമ്മീഷനുകളിൽ അംഗങ്ങളായി നിയമിതരാകുന്ന സർക്കാർ ഉദ്യോഗസ്ഥർ അല്ലാത്ത അംഗങ്ങൾക്ക് വിരമിക്കൽ ആനുകൂല്യമായി ആജീവനാന്ത പെൻഷൻ ലഭിക്കും.

2018 നവംബർ 28 ന് കൊല്ലം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ അംഗമായ എസ്. സന്ധ്യാറാണി 2023 നവംബർ 27 ന് വിരമിച്ചിരുന്നു ഇവർക്ക് വിരമിക്കൽ ആനുകൂല്യമായി പ്രതിമാസം 10,000 രൂപ പെൻഷൻ അനുവദിച്ച് ജൂലൈ 30 ന് ഉത്തരവിറങ്ങി.

28-11-23 മുതൽ ഇവർക്ക് വിരമിക്കൽ ആനുകൂല്യത്തിന് അർഹതയുണ്ട്. അതനുസരിച്ച് 8 മാസത്തെ പെൻഷൻ കുടിശികയും സന്ധ്യാറാണിക്ക് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *