KeralaPolitics

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം; യു.ഡി.എഫിന് മേൽക്കൈ; കഴിഞ്ഞ തവണ 18 സീറ്റ് ഉണ്ടായിരുന്ന യു.ഡി.എഫിന് ഇത്തവണ 23 സീറ്റില്‍ വിജയം

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ. കഴിഞ്ഞ തവണ 18 സീറ്റ് ഉണ്ടായിരുന്ന യു.ഡി.എഫ് 23 സീറ്റിൽ വിജയിച്ചു. ജയിച്ച 4 സ്വതന്ത്രരും യു.ഡി.എഫ് ആണ്.

കഴിഞ്ഞ തവണ 24 സീറ്റ് ഉണ്ടായിരുന്ന എൽ.ഡി.എഫിന് ഇത്തവണ ജയിക്കാൻ സാധിച്ചത് 23 സീറ്റിൽ. 4 സീറ്റ് ഉണ്ടായിരുന്ന എൻ.ഡി.എയ്ക്ക് ഇത്തവണ ഒരു സീറ്റ് നഷ്ടപ്പെട്ടു. 3 സീറ്റാണ് എൻ.ഡി.എ യ്ക്ക് ജയിക്കാൻ കഴിഞ്ഞത്. കാസർഗോഡ് എസ്.ഡി.പി.ഐയുടെ സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. 3 സീറ്റുകളിൽ നിസാര വോട്ടിനാണ് യു.ഡി.എഫ് പരാജയപ്പെട്ടത്.

വാകത്താനത്ത് യു.ഡി. എഫ് തോറ്റത് 2 വോട്ടിനാണ്. ചിറ്റാറ്റുകരയിൽ തോറ്റത് 18 വോട്ടിനും. രാമങ്കരി പഞ്ചായത്തിലെ വേഴപ്ര പടിഞ്ഞാറ് വാർഡിൽ യു.ഡി.എഫ് തോറ്റത് 9 വോട്ടിന്. UDF ന് അഞ്ച് സീറ്റ് കൂടിയപ്പോള്‍ LDF നും ബി.ജെ.പിക്കും ഓരോ സിറ്റ് കുറഞ്ഞു. കാസര്‍ഗോഡ് മൊഗ്രാല്‍ പുത്തൂരില്‍ കല്ലങ്കൈ വാര്‍ഡ് SDPI യില്‍ നിന്നും UDF പിടിച്ചെടുത്തു. കൊല്ലത്ത് തൊടിയൂര്‍ പൂയപ്പള്ളി പഞ്ചായത്തുകളില്‍ ഭരണം മാറും രണ്ടും UDF ഭരിക്കും. വാകത്താനം UDF തേറ്റത് 2 വോട്ടിന്. ചിറ്റാറ്റുകര തോറ്റത് 18 വോട്ടിന്. രാമങ്കരി പഞ്ചായത്തിലെ വേഴപ്ര പടിഞ്ഞാറ് തോറ്റത് 9 വോട്ടിന്

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണം

LDF 24
UDF 18
NDA 4
SDP 1
WELFARE PARTY 1
UDF റിബല്‍ 1

നിലവിലെ ഫലം
UDF 23 (4 സ്വതന്ത്രര്‍ ഉള്‍പ്പെടെ)
LDF 23
NDA 3

Leave a Reply

Your email address will not be published. Required fields are marked *