സിനിമ ഷൂട്ടിംഗിനിടെ കാർ തലകീഴായി മറിഞ്ഞു; അർജുൻ അശോകനും, സംഗീത് പ്രതാപിനും പരിക്ക്

കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം. കാർ മറിഞ്ഞ് നടന്മാരായ അർജുൻ അശോകനും , സംഗീത് പ്രതാപിനും മാത്യു തോമസിനും പ രിക്കേറ്റു. എംജി റോഡിൽ പുലർച്ചെ 1: 30 ഓടെയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. രണ്ട് ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു. .

ബ്രൊമാൻസ് എന്ന ചിത്രത്തിൻ്റെ ചെയ്‌സിംഗ് സീൻ ചിത്രീകരിക്കുന്നതിനിടെയാണ് കാർ മറിഞ്ഞത്. റോഡരുകിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും കാർ തട്ടിയിരുന്നു.തലകീഴായി മറിഞ്ഞ ചലച്ചിത്ര പ്രവർത്തകരുടെ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിൽ ഇടിച്ചാണ് നിന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments