Cinema

ഉലകനായകന്റെ ശബ്ദത്തിൽ കാർത്തിയുടെ ചിത്രത്തിലെ ഗാനം പുറത്ത്

നടൻ കാര്‍ത്തിയെയും എവർ ഗ്രീൻ ഡ്രീം ബോയ് അരവിന്ദ് സ്വാമിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ചെയ്ത മെയ്യഴകന്‍ എന്ന ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി പുറത്തിറങ്ങി. യാരോ ഇവന്‍ യാരോ എന്ന വൈകാരികത നിറഞ്ഞ ഗാനം എഴുതിയിരിക്കുന്നത് ഉമാ ദേവിയാണ്. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം. ഈ ഗാനത്തിന്റെ പ്രത്യേകത എന്തെന്നാൽ ഉലകനായകൻ കമൽ ഹസൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

“96” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സി പ്രേംകുമാര്‍ ആണ്ര രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രേം കുമാറിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് “മെയ്യഴകൻ”. ഫീൽ ഗുഡ് ഡ്രാമയാണ് മെയ്യഴകൻ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമ തിയേറ്ററിൽ അർഹിച്ച വിജയം കൈവരിച്ചില്ല. ചിത്രമിപ്പോൾ ഒടിടിയിൽ ലഭ്യമാണ്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഇന്ന് സ്ട്രീമിങ് ആരംഭിച്ചു. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ഒടിടിയിൽ ലഭിക്കുന്നത്. ഈ വർഷമിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമാണ് മെയ്യഴകനെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ചിത്രത്തിൽ രാജ്കുമാര്‍, ദേവദര്‍ശിനി, ഇന്ദുമതി മണികണ്ഠന്‍, റാണി സംയുക്ത, കായല്‍ സുബ്രമണി, ശ്രീ ദിവ്യ, സ്വാതി കൊണ്ടേ, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്‍, ശരണ്‍ ശക്തി, റൈച്ചല്‍ റെബേക്ക, മെര്‍ക്ക് തൊടര്‍ച്ചി മലൈ ആന്‍റണി തുടങ്ങിയവരും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചത്. കാര്‍ത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *