CrimeNational

മധ്യ പ്രദേശില്‍ പതിനൊന്ന് വയസുകാരിയെ പൊള്ളലേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശ്; ഉത്തര്‍ പ്രദേശില്‍ മകളുടെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ ജില്ലയിലാണ് അതി ദാരുണ സംഭവം നടന്നത്. 11 വയസ്സുള്ള കുട്ടിയാണ് പിതാവിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായത്. കുട്ടിയുടെ പിതാവ് രാംസ്വരൂപാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്.

സമീപത്ത് മറ്റ് കുട്ടികള്‍ക്ക് ഒപ്പം കളിക്കുകയായിരുന്നു കുട്ടി. ആടുകള്‍ പച്ചക്കറി സഞ്ചിയില്‍ തട്ടിയതിനെ തുടര്‍ന്നാണ് സംഭവം. ഇത് കുട്ടിയോട് അമിത ദേഷ്യത്തിന് കാരണമാവുകയും കുട്ടിയെ പിടിച്ചുകൊണ്ട് വന്ന് മകളുടെ കൈപ്പത്തിയിലും മറ്റ് ശരീര ഭാഗങ്ങളിലും ചൂടുള്ള വസ്തുകൊണ്ട് പരിക്കേല്‍പ്പക്കുകയായിരുന്നു.

പിതാവിന്റെ അതിക്രമം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ലലഞ്ജുവിനും പരിക്കേറ്റു.ലലഞ്ജുവിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് രാംസ്വരൂപിനെ അറസ്റ്റ് ചെയ്തത്. കുട്ടിക്ക് ആവശ്യമായ ചികിത്സ നല്‍കി. സംഭവംജന രോഷത്തിന് ഇടയാക്കുകയും കുട്ടികള്‍ക്കെതിരെയുള്ള ഇത്തരം ഗാര്‍ഹിക പീഡനങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സൗജ്‌ന പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) പരുള്‍ സിംഗ് ചന്ദേല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *