പങ്കാളിത്ത പെൻഷൻ: സ്വകാര്യ സ്ഥാപനങ്ങളിലെ വിഹിതം 14 ശതമാനമായി ഉയർത്തി നിർമല സീതാരാമൻ; പെൻഷൻ വിഹിതം ഉയർത്താതെ കേരളം

Nirmala sitharaman and kn balagopal

പങ്കാളിത്ത പെൻഷൻകാരെ അവഗണിച്ച് കെ.എൻ. ബാലഗോപാൽ

പങ്കാളിത്ത പെൻഷൻ വിഹിതം ഉയർത്താതെ കേരളം. സ്വകാര്യ സ്ഥാപനങ്ങളിൽ പോലും എൻപിഎസ് തൊഴിലുടമ വിഹിതം 10 ൽ നിന്നും 14 ശതമാനം ആക്കി കേന്ദ്ര സർക്കാർ ബജറ്റിൽ ഉയർത്തിയിരുന്നു.

കേരളത്തിലെ പദ്ധതിയിൽ ഉൾപ്പെട്ട സർക്കാർ ജീവനക്കാർക്ക് മാത്രം ഇപ്പോഴും വിഹിതം 10% തന്നെ. 2019 ഏപ്രിൽ 1 മുതൽ കേന്ദ്ര സർക്കാർ സർക്കാർ ജീവനക്കാർക്കുള്ള സർക്കാരിന്റെ എൻ.പി.എസ് വിഹിതം 14% ആക്കി നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു.

എന്നാൽ കേരളത്തിലെ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർക്ക് വിഹിതം ഉയർത്താൻ ഐസക്കും പിൻഗാമി കെ എൻ ബാലഗോപാലും തയ്യാറായില്ല. പങ്കാളിത്തപെൻഷൻ പിൻവലിക്കും എന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിൽ കേറിയ എൽ.ഡി.എഫ് 2016 ൽ ഭരണം കിട്ടിയതിന് ശേഷം പങ്കാളിത്ത പെൻഷൻകാർക്ക് നൽകിയ വാഗ്ദാനം വിഴുങ്ങി.

1 കോടി ചെലവാക്കി പഠിക്കാൻ സമിതിയെ വച്ചു. സമിതി റിപ്പോർട്ട് കൊടുത്തിട്ട് വർഷങ്ങളായി. ഒന്നും നടന്നില്ല. ലോകസഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സമിതി റിപ്പോർട്ട് പഠിക്കാൻ വീണ്ടും സമിതിയെ നിയോഗിച്ചു. ആ സമിതിയാകട്ടെ ഇതുവരെ ഒരു യോഗവും ചേർന്നതും ഇല്ല.

Read Also:

പങ്കാളിത്ത പെൻഷൻ ജീവനക്കാർക്ക് കേന്ദ്ര സർക്കാർ നൽകും 25 ലക്ഷം വരെ ഗ്രാറ്റുവിറ്റി; കേരളത്തിൽ വട്ടപ്പൂജ്യം

പ്രോഗ്രസ്സ് ഇല്ലാതെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കൽ


0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments