KeralaNews

ഇരുചക്ര വാഹനം ഓടിക്കുന്നയാളോട് സംസാരിച്ചാൽ പിഴ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുക്കുക എന്ന തന്ത്രമാണ് സംസ്ഥാന സർക്കാർ പ്രാവർത്തികമാക്കുന്നത്. അതിന്റെ ഭാഗമായി ഗതാഗത-വാഹന സംബന്ധമായ നിയമലംഘനങ്ങള്‍ക്ക് കടുത്ത പിഴകളാണ് ചുമത്തുന്നത്. ഇനിമുതല്‍ ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിലെ സീറ്റിലിരിക്കുന്നയാൾ സംസാരിച്ചാൽ പിഴയുൾപ്പെടെ നടപടിക്ക് നിർദേശം.

എന്നാലിത് എങ്ങനെ നടപ്പാക്കുമെന്നറിയാതെ തല പുകയ്ക്കുകയാണ് മോട്ടർവാഹന വകുപ്പ് എൻഫോഴ്സസ്മെന്റ് ഉദ്യോഗസ്ഥർ. ഇരുവരും ഹെൽമറ്റ് ധരിച്ച ശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുമെന്നും അപകടങ്ങൾക്ക് കാരണമാകുമെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് നിർദേശം.

ഇത്തരം സംസാരം ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കണമെന്ന് എല്ലാ ആർടിഒമാർക്കും ജോയിന്റ് ആർടിഒമാർക്കും അയച്ച സർക്കുലറിൽ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ കെ.മനോജ് കുമാർ നിർദേശിച്ചു.

One Comment

Leave a Reply

Your email address will not be published. Required fields are marked *