തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഭവന നിർമ്മാണ വായ്പ. നിയമസഭയിൽ ഉത്തരം നൽകാൻ കഴിയാതെ ധനമന്ത്രി. 2018 ന് ശേഷം ഹൗസ് ബിൽഡിംഗ് അഡ്വാൻസ് ലഭിച്ച ജീവനക്കാരുടെ വിവരം നൽകാൻ കഴിയാതെ സർക്കാർ.
2018 ലാണ് ജീവനക്കാരുടെ ഭവന വായ്പ പദ്ധതി സർക്കാർ പരിഷ്കരിച്ചത്. 05.07.2018 ലെ ഉത്തരവിൽ ജീവനക്കാർ ഇനി ഭവന വായ്പ അപേക്ഷ സമർപ്പിച്ച് മുൻഗണനാടിസ്ഥാനത്തിൽ കാത്തു നിൽക്കുന്നത് അവസാനിപ്പിച്ച് ബാങ്കുകളിൽ നിന്നും നേരിട്ട് ഭവന വായ്പ കൈപ്പറ്റാൻ അനുമതി നൽകിക്കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്.
ഭവന വായ്പയിൽ വരുന്ന പലിശയുടെ 3.25% സർക്കാർ അടക്കുന്ന രീതിയിൽ ആണ് ഉത്തരവ് വന്നിരുന്നത്. ഈ തുക കണക്കാക്കുന്നതിനു ഒരു സോഫ്റ്റ്‌വയർ സർക്കാർ വികസിപ്പിക്കും എന്ന് 2018 ലെ ഉത്തരവിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ഉത്തരവ് പുറത്തിറക്കി 6 വർഷങ്ങൾക്ക് ശേഷവും ആ രീതിയിൽ ഒരു സോഫ്റ്റ്‌വയർ പുറത്തിറക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല.
അതിനാൽ തന്നെ പരിഷ്കരിച്ച ഉത്തരവ് പ്രകാരമുള്ള ഭവന നിർമാണ വായ്പ ഒരാൾക്ക് പോലും അനുവദിക്കാൻ സാധിച്ചിട്ടുമില്ല. 8.75% വും അതിന് മുകളിലും ആണ് വിവിധ ബാങ്കുകൾ ഭവന വായ്പക്ക് പലിശ നിശ്ചയിച്ചിരിക്കുന്നത്. അത്രയും വലിയ പലിശ നൽകിക്കൊണ്ടാണ് ജീവനക്കാർ വീട് എന്ന അടിസ്ഥാന ആവശ്യം നിലവിൽ നിറവേറുന്നത്.
താഴ്ന്ന ശമ്പളം ലഭിക്കുന്ന ജീവനക്കാർ ആകട്ടെ ഉയർന്ന പലിശ നിരക്ക് താങ്ങാൻ കഴിയാത്തതിനാൽ വീട് ഒരു സ്വപ്നമായി തന്നെ കൊണ്ട് നടക്കുകയാണ്. ഭവന നിർമാണ വായ്പ പദ്ധതി പരിഷ്കരിക്കുന്നതിനു മുൻപ് 5% ആയിരുന്നു പലിശ നിരക്ക്. 2018 ന് ശേഷം ഭവന നിർമാണ വായ്പ ലഭിച്ച ജീവനക്കാരുടെ വിവരങ്ങൾ ഉൾപ്പെടെ ഒന്നും നൽകാൻ സാധിക്കാതെ വിഷമവൃത്തത്തിൽ ആയിരിക്കുകയാണ് ധനമന്ത്രി.
ഒന്ന് രാജി വെച്ച് പൊയ്ക്കൂടേ. അതെങ്ങനെ!! മകൾക്കും മരുമോനും വേണ്ടതൊക്കെ സമ്പാദിക്കണ്ടേ?
മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവരുടെ വിദേശ പര്യടനത്തേക്കുറിചുള്ള ചിന്തയിലാണ് ധനമന്ത്രി!
പണിയറിയില്ലെങ്കിൽ മാന്യമായി ഇറങ്ങി പൊയ്ക്കൂടേ?…