കാക്കിക്ക് കരുതലും കരുത്തും പകര്‍ന്ന ഭരണാധികാരി! പോലീസ് ഉദ്യോഗസ്ഥന്റെ ഉമ്മന്‍ചാണ്ടി അനുസ്മരണം ചര്‍ച്ചയാകുന്നു

പോലീസ് ഉദ്യോഗസ്ഥരുടെ ജീവിത നിലവാരം ഉയർത്തിയ ഭരണാധികാരിയെന്ന വിശേഷണം ഉമ്മൻചാണ്ടിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് കേരള പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.ആർ.അജിത്ത് എഴുതിയ കുറിപ്പ്!.

സ്നേഹദീപത്തിൻ്റെ ഓർമ്മകൾക്ക് ഒരാണ്ട്
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

സ്നേഹവും കാരുണ്യവും കരുതലും നിറഞ്ഞ ജനനായകൻ വിട പറഞ്ഞിട്ട് ഒരു വർഷം പിന്നിടുകയാണ്. പോലീസ് സംഘടനാ പ്രവർത്തകനായ എനിക്കദ്ദേഹം വലിയൊരു തണൽ മരമായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യങ്ങളും ആകുലതകളും പ്രശ്നങ്ങളും ഒക്കെ ചെന്നു പറയാനും അത് കേൾക്കാനും അദ്ദേഹം ഉണ്ടായിരുന്നുവെന്നത് വലിയൊരു ധൈര്യവും വിശ്വാസവുമായിരുന്നു. അദ്ദേഹത്തിന്റെ വേർപാട്, അദ്ദേഹത്തിന്റെ അസാന്നിധ്യം തീർക്കുന്ന ശൂന്യത തീരാനൊമ്പരം തന്നെയാണ്.

കേരളത്തിലെ പോലീസുദ്യോഗസ്ഥർ ഏറെ കടപ്പെട്ടിരിക്കുന്ന ഉമ്മൻ ചാണ്ടി സാർ പോലീസ് സംഘടനാ രൂപീകരണവേള മുതൽ പോലീസുകാരുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും ഏറെ പരിഗണന നൽകുകയും പോലീസുദ്യോഗസ്ഥർക്ക് കരുതലും കരുത്തും പകരുകയും ചെയ്ത സമാനതകളില്ലാത്ത ഭരണാധികാരിയായിരുന്നു. ജനഹൃദയങ്ങളിൽ ജീവിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന്റെ ഓർമ്മകൾ അനശ്വരമാണ്.

പോലീസ് ഉദ്യോഗസ്ഥരുടെ ജീവിത നിലവാരം ഉയർത്തിയ ഭരണാധികാരിയെന്ന വിശേഷണം അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്. 1979 ൽ സംഘടന രൂപംകൊണ്ട ശേഷം അദ്ദേഹം ആഭ്യന്തരമന്ത്രിയുടെ ചുമതല നിർവഹിച്ച 89 ദിവസവും 1991 ൽ ധനമന്ത്രിയായിരുന്ന വേളയും രണ്ടു തവണ മുഖ്യമന്ത്രിയായിരുന്ന കാലയളവും കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർക്കും പോലീസ് സംഘടനയ്ക്കും ഏറ്റവും തിളക്കമാർന്ന കാലഘട്ടം കൂടിയായിരുന്നു

ചെറുതും വലുതുമായ ഒട്ടേറെ ഉത്തരവുകളിലൂടെ പോലീസ് ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ഉയർത്തിയ സ്നേഹ സമ്പന്നനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. പോലീസ് ഉദ്യോഗസ്ഥർക്ക് പ്രിയങ്കരനായ ഉമ്മൻചാണ്ടി സാർ സമ്മാനിച്ചത് ആത്മാഭിമാനത്തിന്റെ നേട്ടങ്ങളായിരുന്നു. ഏറെ അഭിമാനത്തോടെ നന്ദിയോടെ ഓർത്തുവയ്ക്കാൻ അദ്ദേഹം നൽകിയ സംഭാവനകൾ പുതിയ തലമുറ അറിയാതെ പോകരുത്.

💠1982ൽ യൂണിഫോം പരിഷ്ക്കരണത്തിന് മുൻകൈയെടുത്തു.

💠1991ൽ ധനമന്ത്രിയായിരുന്ന കാലയളവിലാണ് പോലീസുദ്യോഗസ്ഥരുടെ റേഷൻമണിയും ഡേ ഓഫ് അലവൻസും വർദ്ധിപ്പിച്ചത്.

💠2006 ൽ എട്ടാം ശമ്പള കമ്മീഷനിലൂടെ പോലീസിന്റെ ശമ്പള സ്ക്കെയിൽ LDC യേക്കാൾ ഒരു പടി ഉയർത്തി നൽകി.

💠ഒമ്പതാം ശമ്പള കമ്മീഷനിലൂടെ പോലീസ് ഉദ്യോഗസ്ഥർക്ക് നഷ്ടമായ ആനുകൂല്യങ്ങൾ തിരിച്ചു പിടിച്ച് പത്താം ശമ്പള കമ്മീനിലൂടെ ഇതരയൂണിഫോം സേനകളേക്കാൾ ഉയർന്ന ശമ്പള സ്കെയിൽ അനുവദിച്ചത് അദ്ദേഹം

💠ട്രെയിനിങ് പിരീഡ് സർവീസായി പരിഗണിച്ചുകൊണ്ട് അഡീഷനൽ ഇൻക്രിമെന്റും വെയിറ്റേജും അനുവദിച്ചു.

💠സെൻട്രൽ പോലീസ് കാന്റീൻ അനുവദിച്ചു. VAT ൽ 50% ഇളവും നൽകി.

💠പോലീസുദ്യോഗസ്ഥർക്കു ശബരിമല മെസ് സൗജന്യമാക്കി.

💠ശബരിമല സീസണിൽ ഡ്യൂട്ടി നോക്കുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും 100 രൂപ വീതം ലഗേജ് അലവൻസ് അനുവദിച്ചു.

💠ഏ.ആർ. ക്യാംപിലെ പോലീസുദ്യോഗസ്ഥർക്കും ഗ്രേഡ് പ്രമോഷൻ.

💠ഓണാഘോഷ ഡ്യൂട്ടി ചെയ്യുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും 500 രൂപ വീതം പ്രത്യേക അലവൻസ് അനുവദിച്ചു.

💠പോലീസുദ്യോഗസ്ഥർക്കായി പ്രത്യേകം ഓണച്ചന്തകൾ ആരംഭിച്ചു.

💠അന്യസംസ്ഥാന ഡ്യൂട്ടിക്കു നിയോഗിച്ച പോലീസുദ്യോഗസ്ഥർക്ക് 2000 രൂപ വീതം വിന്റർ ക്ലോത്ത് അലവൻസ്.

💠പോലീസ് സ്റ്റേഷനുകളിൽ ജിഡി ഡ്യൂട്ടി സമയം 24 മണിക്കൂറിൽ നിന്നും 12 മണിക്കൂർ ആയി നിജപ്പെടുത്തി.

💠പോലീസുദ്യോഗസ്ഥരുടെ ശമ്പളം ബാങ്കുവഴി ലഭ്യമാക്കുന്നതിനുള്ള നടപടി (എടിഎം സൗകര്യം),

💠പോലീസ് സ്റ്റേഷനുകളിലെ പാറാവ് ഡ്യൂട്ടിക്ക് റൈഫിളിനു പകരം പിസ്റ്റൾ അനുവദിച്ച് ഉത്തരവ്.

💠പ്രതി എസ്കോർട്ട് ഡ്യൂട്ടിക്കു പോകുന്ന പോലീസുദ്യോഗസ്ഥർക്ക് റൈഫിളിനു പകരം പിസ്റ്റൾ ഉപയോഗിക്കാൻ അനുമതി.

💠പത്മനാഭസ്വാമി ക്ഷേത്ര സുരക്ഷ ചുമതലയ്ക്കായി പ്രത്യേക യൂണിറ്റും 223 പുതിയ തസ്തികകളും അനുവദിച്ചു.

💠 വനിത സീനിയർ സിവിൽ പോലീസ് ഓഫിസർമാർക്ക് അതാതു ജില്ലകളിൽ ജോലി ചെയ്യാനുള്ള അവസരം.

💠 ഹെഡ് കോൺസ്റ്റബിൾ പ്രമോഷൻ ടെസ്റ്റ് എഴുതുന്നതിനുള്ള കാലാവധിയിൽ ഇളവ്

💠 എച്ച്സി ടെസ്റ്റിൽ പങ്കെടുത്തു വിജയിക്കാൻ സാധിക്കാത്തവർക്ക് 10 മാർക്ക് മോഡറേഷൻ അനുവദിച്ചു. വിജയശതമാനം 90ൽ അധികമായി

💠 50 വയസ് പൂർത്തിയായ സേനാംഗങ്ങൾക്ക് പ്രമോഷൻ ടെസ്റ്റ് ഒഴിവാക്കാൻ തീരുമാനിച്ചു.

💠 പോലീസ് സ്റ്റേഷനുകളിൽ പാറാവ് ഡ്യൂട്ടി ചെയ്യുന്ന പോലീസുദ്യോഗസ്ഥർക്ക് 24 മണിക്കൂർ റെസ്റ്റ് അനുവദിച്ച് ഉത്തരവായി.

💠 സർവീസിലിരിക്കെ മരണമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതർക്ക് പോലിസ് വകുപ്പിലെ എല്ലാ ഓഫീസുകളിലും എൽഡി ക്ലർക്കാൻ 407 പോസ്റ്റുകൾ ക്രിയേറ്റ് ചെയ്തു നിയമിച്ചു.

💠 പോലീസ് സേനയിൽ നിന്നു വിരമിച്ചശേഷവും മരണപ്പെടുന്നവർക്കു മരണാനന്തര ബഹുമതിയായ ഫൂണറൽ പരേഡ് കൊടുക്കുന്നതിന് ഉത്തരവിറക്കി.

💠 കേരള പോലീസ് വെൽഫെയർ ബ്യൂറോ രൂപീകരിച്ചു. ജില്ലാതലത്തിലും വെൽഫെയർ ബ്യൂറോ ആരംഭിച്ചു.

💠 പരിശീലന കാലയളവിൽ യൂണിഫോം അലവൻസ് 1500 രൂപ അനുവദിച്ചു.

💠 പ്രെമോഷൻ സാധ്യതകൾ വർദ്ധിപ്പിക്കാൻ 500 എസ്.ഐ. തസ്തികകളും 1000 എ.എസ്. ഐ തസ്തികകളും 1000 എച്ച്.സി. തസ്തികളും സൂപ്പർ ന്യൂമറെറിയായി സൃഷ്ടിച്ചു.

💠 27 വർഷം സർവീസ് പൂർത്തിയായവർക്കു നാലാം ഗ്രേഡ് അനുവദിച്ചു.

💠 27 വർഷം സർവീസ് പൂർത്തിയായവർക്ക് ഗ്രേഡ് എസ്ഐ പ്രമോഷൻ നൽകിക്കൊണ്ട് ഉത്തരവായി

💠 22 വർഷം സർവീസ് പൂർത്തിയായവർക്ക് ഗ്രേഡ് എഎസ്ഐ പ്രമോഷൻ നൽകിക്കൊണ്ട് ഉത്തരവായി

💠 പോലീസ് പരിശീലനം നൽകുന്നതിനുവേണ്ടി ആംഡ് ബറ്റാലിയനിൽ പ്രമോഷൻ നൽകിയ തസ്തികകളിൽ റിവർഷൻ സംഭവിക്കാതെ തസ്തികകൾ നിലനിർത്താൻ ഉത്തരവ്.

💠 സിവിൽ പോലീസ് ഓഫീസർമാർക്കു കേസ് അന്വേഷണ ചുമതല നൽകി ഉത്തരവിറങ്ങി.

💠 യൂണിഫോം അലവൻസ് 2750ൽ നിന്ന് 5000 രൂപയായി വർദ്ധിപ്പിച്ചു

💠 പത്താം ശമ്പള പരിഷ്ക്കരണത്തിൽ പോലീസിനു പ്രത്യേക പരിഗണനയും അർഹമായ അംഗീകാരവും നേടിയെടുത്തു. അടിസ്ഥാന ശമ്പളത്തിലും അലവൻസുകളിലും വർദ്ധനവ്.

💠 തിരുവനന്തപുരം പോലീസ് സഹകരണ സംഘത്തിന് സ്വന്തം ആസ്ഥാനമന്ദിരം നിർമ്മിക്കാനായി നന്ദാവനം AR ക്യാമ്പിനോട് ചേർന്ന് പത്തുസെന്റ് സ്ഥലം ലഭ്യമാക്കാൻ പല എതിർപ്പുകളെയും മറികടന്നാണ് അദ്ദേഹം ഉത്തരവിട്ടത്. കൂടാതെ ,തൃശ്ശൂർ പോലീസ് സഹകരണ സംഘത്തിനും ആസ്ഥാനമന്ദിരം നിർമ്മിക്കാനായി സ്ഥലം അനുവദിച്ചു.

പോലീസ് ഉദ്യോഗസ്ഥരോട് സ്നേഹവും കരുതലും ചൊരിഞ്ഞ സ്നേഹ സമ്പന്നനായ ഭരണാധികാരിയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമർപ്പിക്കുന്നു🙏🏻🙏🏻

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments