കിഫ്ബിയിൽ 7 ഒഴിവുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് കൺസൾട്ടൻ്റ്, പ്രൊജക്ട് എക്സാമിനർ, ജിഐഎസ് അനലിസ്റ്റ്, ജൂനിയർ കൺസൾട്ടൻ്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
4 ഒഴിവുകളാണ് ജൂനിയർ കൺസൾട്ടൻ്റ് തസ്തികയിൽ ഉള്ളത്. ശമ്പളം 37500 രൂപ. പ്രൊജക്ട് കൺസൾട്ടിൻ്റേയും എക്സാമിന റുടേയും 1 വേക്കൻസി വീതം ആണ് ഉള്ളത്. ശമ്പളം 70000 രൂപ മുതൽ 80000 രൂപ വരെ ലഭിക്കും.
ജിഐഎസ് അനലിസ്റ്റിൻ്റെ ശമ്പളം 45000 രൂപയാണ്. ഒരു ഒഴിവാണ് ഈ തസ്തികയിൽ ഉള്ളത്. ഓൺലൈനിൽ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലായ് 25. കിഫ്ബിക്ക് വേണ്ടി സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്പ്മെൻ്റ് (CMD) ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.