തിരുവനന്തപുരം: സംസ്ഥാന ഖര മാലിന്യ മാനേജ്മെൻ്റ് പദ്ധതിയിൽ (Kerala Solid Waste Management Project) 5 ഒഴിവുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഐ.റ്റി പ്രൊജക്ട് ഹെഡ്, പ്രൊക്യുർമെൻ്റ് എക്സ്പെർട്ട്, സോഷ്യൽ ഡെവലപ്പ്മെൻ്റ് & ജെൻഡർ എക്സ്പെർട്ട്, ഡാറ്റ എൻട്രി ഓപ്പറേറ്റർ കം മൾട്ടി ടാസ്ക് പേഴ്സൺ എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്.
ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഐ.ടി പ്രൊജക്ട് തലവൻ്റെ ശമ്പളം വ്യക്തമാക്കിയിട്ടില്ല. 66000 രൂപയാണ് പ്രൊക്യൂയർമെൻ്റ് എക്സ്പെർട്ടിൻ്റെയും സോഷ്യൽ ഡെവലപ്പ്മെൻ്റ് എക്സ്പെർട്ടിൻ്റെയും ശമ്പളം. ഉയർന്ന പ്രായ പരിധി 60 വയസാണ്.
ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ 2 ഒഴിവുകളാണ് ഉള്ളത്. ശമ്പളം 26400 രൂപ. ഇതിൻ്റെ ഉയർന്ന പ്രായപരിധി 45 വയസാണ്. സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്പ്മെൻ്റിൻ്റെ വെബ്സൈറ്റിൽ ( www.cmd.kerala.gov.in) അപേക്ഷ ലഭ്യമാണ്. ഓൺലൈൻ ആയാണ് അപേക്ഷ അയക്കേണ്ടത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 23.7.24.