മെഡിസെപ്പിലും പിൻവാതിൽ നിയമനങ്ങൾ: 6 സഖാക്കളുടെ ശമ്പളം 32.28 ലക്ഷം

Medisep - medical insurance for state employees and pensioners

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് നടത്തിപ്പിനുവേണ്ടി പിൻവാതിൽ നിയമനങ്ങൾ നടത്തി സർക്കാർ. 6 താൽക്കാലിക ജീവനക്കാരെയാണ് മെഡിസെപ്പിൻ്റെ മറവിൽ നിയമിച്ചിരിക്കുന്നത്.

സഖാക്കൾ എന്ന മാനദണ്ഡത്തിലായിരുന്നു ഇവരുടെ നിയമനം. 32. 28 ലക്ഷം രൂപയാണ് ഇവരുടെ വാർഷിക ശമ്പളം. മെഡിക്കൽ ഓഫീസർ, ഇൻഷുറൻസ് എക്സ്പെർട്ട്, മാനേജർ എന്നിവരാണ് മെഡിസെപ്പിലെ പ്രധാനികൾ. 60,000 രൂപ വീതമാണ് ഇവരുടെ മാസ ശമ്പളം. 2 അസിസ്റ്റൻ്റ് മാനേജർ ഉണ്ട്. ഒരാൾക്ക് 40,000 രൂപയും മറ്റൊരാൾക്ക് 30,000 രൂപയും മാസ ശമ്പളമായി ലഭിക്കും. ഒരു ഡാറ്റ എൻട്രി ഓപ്പറേറ്ററും ഉണ്ട്. ശമ്പളം 19000 രൂപ.

ധനകാര്യ വകുപ്പിന് കീഴിലുള്ള മെഡിസെപ്പിൽ എന്തിനാണ് 6 കരാർ ജീവനക്കാർ എന്ന ചോദ്യമാണ് ഉയരുന്നത്. 11,30,732 പേരാണ് മെഡിസെപ്പ് പദ്ധതിയിൽ ഉള്ളത്.

മെഡിസെപ്പിൽ അടിമുടി ദുരൂഹത: ഇൻഷുറൻസ് കമ്പനിക്ക് ലാഭം 75 കോടി

മെഡിസെപ്പ് ധാരണപത്രം പരസ്യപ്പെടുത്താൻ കഴിയില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മെഡിസെപ്പ് ധാരണപത്രത്തിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് ഡോ.എം.കെ. മുനീർ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് ധനമന്ത്രിയുടെ ഒളിച്ചു കളി. ഓറിയൻ്റൽ  ഇൻഷുറൻസ് കമ്പനിയുമായി നടത്തിയ ധാരണപത്രത്തിൽ സർക്കാരിന് ഒളിക്കാൻ ഏറെയുണ്ട് എന്ന് വ്യക്തം.

വ്യാപക ആക്ഷേപങ്ങളാണ് മെഡിസെപ്പ് പദ്ധതിക്കെതിരെ ഉയരുന്നത്. 2023- 24 ൽ പ്രിമിയം ഇനത്തിൽ 623 കോടി  ഇൻഷുറൻസ് കമ്പനിക്ക് ലഭിച്ചപ്പോൾ ക്ലെയിം ആയി കൊടുത്തത് 548 കോടി മാത്രമാണ്. 75 കോടിയുടെ ലാഭം 23 -24 സാമ്പത്തിക വർഷം ഇൻഷുറൻസ് കമ്പനിക്ക് ലഭിച്ചു. വ്യാപകമായി ക്ലെയിമുകൾ വെട്ടിക്കുറച്ചാണ് ഇൻഷുറൻസ് കമ്പനി ലാഭം നേടിയത്.

3 വർഷത്തേക്കാണ് സർക്കാർ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത്. ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ കാലാവധി 2025 ജൂൺ 30 ന് അവസാനിക്കും. പുതിയ ടെണ്ടർ വിളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ധനവകുപ്പിൽ തയ്യാറായി കൊണ്ടിരിക്കുകയാണ്. പരാതികൾ ഒഴിവാക്കി പദ്ധതി ആകർഷകമാക്കാനാണ് ഉദ്ദേശിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Babu
Babu
4 months ago

It seems this scheme was introduced solely for the purpose of employing a few comrades.The profit could be shared among the top.