Cinema

വിസ്മയിപ്പിക്കാൻ ഇന്ദ്രൻസ് വീണ്ടും; “ജമാലിൻ്റെ പുഞ്ചിരി” ജൂൺ 7 ന്..

ഇന്ദ്രൻസ് സവിശേഷതകളേറെയുള്ള ജമാൽ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോഷ്യൽ ക്രൈം ത്രില്ലറാണ് ‘ജമാലിൻ്റെ പുഞ്ചിരി’. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഇന്നത്തെ സമൂഹത്തിൽ അനീതിക്കും നീതി നിഷേധത്തിനുമെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ജമാൽ ഇന്ദ്രൻസ് എന്ന അതുല്യ നടൻ്റെ മറ്റൊരു വിസ്മയ പ്രകടനത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷ.

ഇന്ദ്രൻസിനൊപ്പം പ്രയാഗ മാർട്ടിൻ, സിദ്ദിഖ്, മിഥുൻ രമേഷ്, ജോയ് മാത്യൂ, അശോകൻ, സോനാ നായർ, മല്ലിക സുകുമാരൻ, ശിവദാസൻ, ജസ്ന , ദിനേശ് പണിക്കർ, രാജ് മോഹൻ. യദുകൃഷ്ണൻ, സുനിൽ തുടങ്ങിയ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ചിത്രം ക്രിയേഷൻസിൻ്റെ ബാനറിൽ ശ്രീജാസുരേഷും വി.എസ്.സുരേഷും ചേർന്ന് നിർമ്മിക്കുന്ന ജമാലിൻ്റെ പുഞ്ചിരി ജൂൺ 7 ന് തിയേറ്റുകളിലെത്തും. ചിത്രത്തിൻ്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വി. എസ്. സുഭാഷാണ്.

ഗാനരചന- അനിൽ പാതിരപ്പള്ളി, മധുരാജഗോപാൽ, സംഗീതം – പശ്ചാത്തല സംഗീതം വർക്കി, ഛായാഗ്രഹണം- ഉദയൻ അമ്പാടി, എഡിറ്റർ- വിപിൻ മണ്ണൂർ, മേക്കപ്പ്- സന്തോഷ്, വസ്ത്രാലങ്കാരം- ഇന്ദ്രൻസ് ജയൻ, കലാസംവിധാനം- അജയ് ജിഅമ്പലത്തറ, മഹേഷ് മംഗലയ്ക്കൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- പ്രകാശ് ആർ നായർ, സജി സുകുമാർ , പ്രൊഡക്ഷൻ കൺട്രോളർ- ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ ഡിസൈനർ- ചന്ദ്രൻ പനങ്ങോട്, സ്റ്റിൽസ്- ശ്രീനി മഞ്ചേരി, സലീഷ് പെരിങ്ങോട്ടുകര, കളറിസ്റ്റ്- രാജേഷ്, സൗണ്ട് മിക്സിംഗ്- ജിയോ പയസ്, ഫിയോക്ക് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *