പെൻഷൻ കമ്പനിയിൽ കണക്ക് നോക്കാൻ ആളെ വേണം. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിയിൽ ഓഡിറ്റ് അസിസ്റ്റൻ്റിനെ വേണം. 40,000 രൂപയാണ് ശമ്പളം. സി.എ/ ഐ.സി. എം.എ ഇൻ്റർമീഡിയറ്റ് പരീക്ഷ പാസായ 50 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.
ഈ മാസം 1 നാണ് അപേക്ഷ ക്ഷണിച്ചത്. 15 ദിവസത്തിനുള്ളിൽ എം.ഡിക്ക് അപേക്ഷ സമർപ്പിക്കണം. ക്ഷേമ പെൻഷൻ കൊടുക്കാൻ വേണ്ടി രൂപികരിച്ച കമ്പനിയാണ് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്. സഹകരണ സംഘങ്ങൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വായ്പയെടുത്ത് പെൻഷൻ കൃത്യമായി കൊടുക്കാൻ തോമസ് ഐസക്ക് ധനമന്ത്രിയായ കാലത്താണ് ഈ കമ്പനി രൂപികരിച്ചത്.
ഐസക്കിൻ്റെ കാലത്ത് ക്ഷേമ പെൻഷൻ കൃത്യമായി കൊടുക്കാൻ സാധിച്ചു. പിന്നാലെ വന്ന കെ. എൻ ബാലഗോപാൽ ആകട്ടെ ക്ഷേമപെൻഷൻ തുടർച്ചയായി കുടിശിക വരുത്തി. 6 മാസത്തെ ക്ഷേമ പെൻഷൻ കുടിശികയാണ് സർക്കാർ നൽകാനുള്ളത്. ഭരണ കാലാവധി തീരുന്നതിന് മുമ്പ് കുടിശിക തീർക്കും എന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം.