ക്ഷാമ ആശ്വാസ കുടിശിക 22 ശതമാനമായി ഉയർന്നതോടെ പെൻഷൻ്റെ അഞ്ചിലൊന്ന് തുക പെൻഷൻകാർക്ക് പ്രതിമാസ നഷ്ടം. 2530 രൂപ മുതൽ 18348 രൂപ വരെയാണ് നഷ്ടമാകുന്നത്. മിനിമം പെൻഷൻ 11,500 രൂപയും മാക്സിമം പെൻഷൻ 83, 400 രൂപയും ആണ്.
2021 ജൂലൈ 1 മുതലുള്ള ക്ഷാമ ആശ്വാസം കുടിശികയാണ്. 3 വർഷമായി ക്ഷാമ ആശ്വാസം കുടിശിക ആയതോടെ പെൻഷൻകാരുടെ ജീവിതം ദുരിത പൂർണമാണ്. പ്രായത്തിൻ്റെ അവശതകളാൽ പലരും പല വിധ രോഗങ്ങളുടെ പിടിയിലാണ്.
മെഡിസെപ്പ് എന്ന ഇൻഷുറൻസ് പദ്ധതി കൊണ്ട് യാതൊരു ഗുണവും ഇല്ല താനും. 500 രൂപ വീതം പ്രതിമാസ പെൻഷനിൽ നിന്ന് മെഡിസെപ്പ് എന്ന പേരിൽ കവരുന്നു. തിമിര ശസ്ത്രക്രീയ മാത്രമാണ് മിക്ക ജില്ലകളിലും മെഡിസെപ്പ് പദ്ധതിയിൽ നടക്കുന്നത് എന്ന ആക്ഷേപമാണ് ഉയരുന്നത്. ക്ഷാമ ആശ്വാസം കൃത്യമായി കൊടുത്തിരുന്നേൽ ഒരു പരിധി വരെ പെൻഷൻകാർക്ക് ആശ്വാസമായേനെ.
7 ലക്ഷം സർവീസ് പെൻഷൻകാരാണ് കേരളത്തിൽ ഉള്ളത്. 1.25 ലക്ഷം പെൻഷൻകാരാണ് കഴിഞ്ഞ 3 വർഷത്തിനിടയിൽ മരണപ്പെട്ടു. മെയ് മാസം വിരമിച്ച 11 250 പേർക്ക് വിരമിക്കൽ ആനുകൂല്യവും ലഭിച്ചില്ല. 4000 കോടിയാണ് ഇവർക്ക് വിരമിക്കൽ ആനുകൂല്യം നൽകാൻ വേണ്ടത്.
സാമ്പത്തിക തന്ത്രത്തിൻ്റെ ഭാഗമായി വിരമിക്കൽ ആനുകൂല്യം വൈകിപ്പിക്കാനുള്ള നീക്കമാണ് ധനവകുപ്പിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. 22 ശതമാനം ക്ഷാമ ആശ്വാസം കുടിശിക ആയതോടെ പെൻഷൻകാർക്ക് ലഭിക്കേണ്ട പ്രതിമാസ നഷ്ടം ഇങ്ങനെ:
അടിസ്ഥാന പെൻഷൻ | ക്ഷാമ ആശ്വാസം | പ്രതിമാസ നഷ്ടം |
11,500 | 0.22 | 2,530 |
15,000 | 0.22 | 3,300 |
20,000 | 0.22 | 4,400 |
25,000 | 0.22 | 5,500 |
30,000 | 0.22 | 6,600 |
35,000 | 0.22 | 7,700 |
40,000 | 0.22 | 8,800 |
45,000 | 0.22 | 9,900 |
50,000 | 0.22 | 11,000 |
55,000 | 0.22 | 12,100 |
60,000 | 0.22 | 13,200 |
65,000 | 0.22 | 14,300 |
70,000 | 0.22 | 15,400 |
75,000 | 0.22 | 16,500 |
80,000 | 0.22 | 17,600 |
83,400 | 0.22 | 18,348 |