ബാബുപോളിനെയും വിജയാനന്ദിനെയും മാതൃകയാക്കാതെ വിരമിക്കുന്ന ഐഎഎസുകാർ; ഒരേസമയം ശമ്പളവും പെൻഷനും പോക്കറ്റിലാക്കുന്ന എബ്രഹാമും ജോയിയുമാണ് ഇന്നിന്റെ മാതൃകകള്‍!

ശമ്പളം വാങ്ങാതെയും സർക്കാരിനെ സേവിക്കാം. ഒരു പ്രതിഫലവും സ്വീകരിക്കാതെ ആയിരുന്നു സിവിൽ സർവീസ് അക്കാദമിയുടെ മെൻ്റർ ആയി ഡോ.ഡി. ബാബുപോൾ പ്രവർത്തിച്ചിരുന്നത്. 2019 ഏപ്രിലിൽ മരണം വിളിക്കുന്നതു വരെ യാതൊരു പ്രതിഫലവും പറ്റാതെ സിവിൽ സർവീസ് അക്കാദമിയുടെ മെൻ്റർ ആയി പ്രവർത്തിക്കുകയായിരുന്നു ബാബു പോൾ.

ബാബുപോളിൻ്റെ അതേ മാതൃകയാണ് മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പിന്തുടരുന്നത്. വിരമിച്ചതിന് ശേഷം സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്പ്മെൻ്റിൻ്റെ സി.എം.ഡി ആയി പ്രവർത്തിക്കുന്ന വിജയാനന്ദ് ഒരു രൂപ പോലും പ്രതിഫലം വാങ്ങിക്കുന്നില്ല. പിണറായി സർക്കാർ ആറാം ധനകാര്യ കമ്മീഷൻ്റെ ചെയർമാനായി നിയമിച്ചപ്പോൾ വേതനവും ഔദ്യോഗിക വാഹനവും വിജയാനന്ദ് സ്വീകരിച്ചിരുന്നില്ല. ട്യൂട്ടേഴ്സ് ലെയ്നിലെ വീട്ടിൽ നിന്ന് സെക്രട്ടറിയേറ്റിലെ ധനകാര്യ കമ്മീഷൻ്റെ ഓഫിസിലേക്ക് നടന്ന് വരുന്ന വിജയാനന്ദ് മറ്റുള്ളവർക്ക് ഒരു കൗതുകമായിരുന്നു. രണ്ടര കൊല്ലം കൊണ്ട് ധനകാര്യ കമ്മീഷൻ റിപ്പോർട്ടും അദ്ദേഹം സമർപ്പിച്ചു.

ഡോ. ഡി. ബാബുപോള്‍, എസ്.എം. വിജയാനന്ദ്

എന്നാൽ ശമ്പളവും പെൻഷനും ഒരുമിച്ച് വാങ്ങി പോക്കറ്റിലിടുന്നവരാണ് മുൻ ചീഫ് സെക്രട്ടറിമാരായ ഡോ.കെ.എം. എബ്രഹാമും, വി.പി ജോയിയും. ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം. എബ്രഹാമിന് ലഭിച്ചത് കിഫ്ബിയുടെ സി.ഇ.ഒ കസേര ആയിരുന്നു. കരാർ നിയമനം മതി എന്നാണ് എബ്രഹാം ആവശ്യപ്പെട്ടത്. തുടക്കം ശമ്പളം 2.75 ലക്ഷം. ഇപ്പോൾ അത് 3.50 ലക്ഷമായി ഉയർന്നു. കരാർ നിയമനം ആയത് കൊണ്ട് ചീഫ് സെക്രട്ടറിയുടെ പെൻഷനും കിട്ടും. 6 ലക്ഷം രൂപ മാസം എബ്രഹാമിൻ്റെ പോക്കറ്റിൽ പോകും.

കേരള പബ്ളിക് എൻ്റർപ്രൈസസിൻ്റെ ചെയർമാൻ കസേര ആണ് ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം വി.പി ജോയിക്ക് കിട്ടിയത്. പെൻഷൻ ഉൾപ്പെടെയുള്ള ശമ്പളം വേണമെന്നായിരുന്നു വി.പി ജോയിയുടെ ആവശ്യം. ജോയിയുടെ ആവശ്യം കേട്ട് ധനകാര്യ വകുപ്പ് അന്തം വിട്ടു. ചട്ടം അനുവദിക്കുന്നില്ലെന്നായി ധനവകുപ്പ്. പിണറായി ഇടപെട്ടു. മന്ത്രി സഭ യോഗം ധനവകുപ്പിനെ തള്ളി ജോയിക്ക് 6 ലക്ഷം പ്രതിഫലം നൽകി.

വി.പി. ജോയ്, കെ.എം. എബ്രഹാം

ശമ്പളവും പെൻഷനും ഉൾപ്പെടെ.ഇവരുടെ മാതൃകയിലാണ് വിരമിച്ച ഐ എ എസുകാർ സർക്കാരിനെ സേവിക്കുന്നത്. വിരമിച്ച 50 ഓളം ഐഎഎസ് , ഐപിഎസുകാർ പിണറായി സർക്കാരിനെ സേവിക്കുന്നുണ്ട്. ബാബുപോളും വിജയാനന്ദും അവർക്ക് മാതൃകകൾ അല്ല. എബ്രഹാമും ജോയിയും ആണ് അവരുടെ വഴി കാട്ടികൾ. ഖജനാവിനെ തൊരന്നു തിന്നുന്ന ജോലി അവർ നല്ല രീതിയിൽ തുടരുന്നു. കടമെടുക്കാൻ ബാലഗോപാൽ ഉള്ളപ്പോൾ അവർ എന്തിന് പേടിക്കണം.

2.5 2 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
T T Antony
T T Antony
5 months ago

ഇവർ ഇത്രമാത്രം മൂല്യമുള്ള എന്തു സേവനം ആണ് ചെയ്യുന്നത്? V P സർവീസിൽ ഇരുന്നപ്പോഴും സർക്കാരിന് ഒരു പൈസയുടെ നേട്ടം പോലും ഉണ്ടാക്കിയതായി അറിവില്ല. K M Abraham കിഫ്ബിയിലൂടെ പൊതു കടം വർധിപ്പിച്ചു. ഇവരുടെ സേവനം കൊണ്ട് സംസ്ഥാനത്തിന് എന്തു നേട്ടം ഉണ്ടാക്കി എന്ന് ഒരു റിപ്പോർട്ട് പൊതുജനത്തിൻ്റെ അറിവിലേക്കായി പ്രസിദ്ധീകരിക്കട്ടെ.