Kerala Government News

ക്ഷാമബത്ത കുടിശിക: സർക്കാരിനെതിരെ 9 കേസുകളെന്ന് കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: ക്ഷാമബത്ത കുടിശിക (Dearness Allowance Arrears) നൽകാത്തതുമായി ബന്ധപ്പെട്ട് സംഘടനകൾ ഉൾപ്പെടെ 9 ഓളം പേർ സർക്കാരിനെതിരെ കേസ് കൊടുത്തെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ (KN Balagopal).

ഹൈക്കോടതി മുമ്പാകെ 6 കേസുകളും അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ മുമ്പാകെ 3 കേസുകളും നിലവിൽ ഉണ്ട്.കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ, കേരള എൻ.ജി.ഒ അസോഷിയേഷൻ, കേരള എൻ.ജി.ഒ സംഘ്, കേരള റിട്ടയേർഡ് ജഡ്ജസ് അസോസിയേഷൻ, സ്റ്റേറ്റ് ജുഡിഷ്യൽ ഓഫിസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളാണ് ക്ഷാമബത്ത കുടിശിക ലഭിക്കാൻ കോടതിയിൽ കേസ് ഫയൽ ചെയ്തത്.

കൂടാതെ ഗോപാല പിള്ള – WP(c) No. 19612/ 2021, ഡോ. ഷിബിനു. എസ്- WP (C ) No. 24004/ 2022, അനൂപ് ശങ്കരപ്പിള്ള – WP (c) No. 33705/ 2023, അബ്ദുൾ ജലീൽ. പി – WP( C ) No. OA ( Ekm) No. 1123/ 2023 എന്നിവരും സർക്കാരിനെതിരെ കേസ് കൊടുത്തുവെന്ന് ധനമന്ത്രി നിയമസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച ജനുവരി 30 ന് തരേണ്ട മറുപടി ആറുമാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ബാലഗോപാൽ നൽകിയത്.

ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ അനുവദിക്കുന്ന വിഷയം സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചു കൊണ്ട് ഉചിതമായ തീരുമാനം കൈകൊള്ളുന്നതാണെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. 1.7.21 മുതലുള്ള ക്ഷാമബത്തയും ക്ഷാമ ആശ്വാസവും ആണ് ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കാനുള്ളത്. ക്ഷാമബത്ത കുടിശിക 22 ശതമാനമായിട്ടും ബാലഗോപാൽ ക്ഷാമബത്ത അനുവദിക്കുന്നതിൽ തണുപ്പൻ സമീപനമാണ് സ്വീകരിക്കുന്നത്.

ക്ഷാമബത്ത കുടിശിക 22 ശതമാനത്തിലേക്ക്; ചെറുവിരൽ അനക്കാതെ കെ.എൻ ബാലഗോപാൽ

2 Comments

  1. ഈ ധനമന്ത്രി ഇരിക്കുന്നിടത്തോളം കാലം ഡി എ യും ഡി ആറും കിട്ടാൻ പോകുന്നില്ല. കാരണം സാമ്പത്തികം എങ്ങനെ കൊണ്ടുവരണമെന്നും എങ്ങനെ ചിലവഴിക്കണമെന്നും അറിയില്ല അതിന് മുൻ ധനമന്ത്രി തന്നെ വേണം. കാര്യങ്ങൾ പഠിച്ചു ആർക്കും ദോഷമില്ലാത്ത രീതിയിൽ പരിഗണിച്ചിരുന്നു. പിന്നെ ഈ ധനമന്ത്രി ജീവനക്കാരോടും പെൻഷൻകാരോടും എന്തോ മുൻ വൈരാഗ്യമുള്ളതുപോലെയാണ് പ്രവർത്തിക്കുന്നത് ഇങ്ങനെ പോയാൽ അടുത്ത തിരഞ്ഞെടുപ്പിൽ LDF സീറോ ആകും

    1. ജീവനക്കാർ ശത്രുക്കൾ ആയി കാണുന്ന ധനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *