ആശ്രിത നിയമനം ലഭിച്ച എല്ലാവർക്കും സംരക്ഷണ സമ്മതമൊഴി നിർബന്ധമാക്കി

Kerala government secretariat

തിരുവനന്തപുരം: സ​മാ​ശ്വാ​സ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി പ്ര​കാ​രം നി​യ​മ​നം ല​ഭി​ച്ച എ​ല്ലാ​വ​ർ​ക്കും ആ​ശ്രി​ത​രെ സം​ര​ക്ഷി​ച്ചു​കൊ​ള്ളാ​മെ​ന്ന സ​മ്മ​ത​മൊ​ഴി ബാധ​ക​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

ആ​ശ്രി​ത നി​യ​മ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം സം​ര​ക്ഷ​ണ സ​മ്മ​ത​മൊ​ഴി​കൂ​ടി ന​ൽ​ക​ണ​മെ​ന്ന 2018ലെ ​ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നു​മു​മ്പ്​ സ​ർ​വി​സി​ൽ പ്ര​വേ​ശി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക്​ പ​രി​ര​ക്ഷ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി.

സ​ർ​വി​സി​ലി​രി​ക്കെ മ​രി​ക്കു​ന്ന​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ ഒ​ഴി​കെ​യു​ള്ള​വ​ർ ആ​ശ്രി​ത നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷി​ക്കു​മ്പോ​ൾ മാ​താ​വ്, പി​താ​വ്, വി​ധ​വ, വി​ഭാ​ര്യ​ൻ എ​ന്നി​വ​രെ ജീ​വി​ത​കാ​ലം മു​ഴു​വ​നും അ​വി​വാ​ഹി​ത​രാ​യ സ​ഹോ​ദ​ര​ങ്ങ​ളെ പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​യും സം​ര​ക്ഷി​ക്കു​മെ​ന്ന സ​മ്മ​ത​മൊ​ഴി​കൂ​ടി ന​ൽ​ക​ണ​മെ​ന്ന​യി​രു​ന്നു​ 2018ലെ ​ഉ​ത്ത​ര​വ്.

ആ​ശ്രി​ത​രാ​യ മ​ക്ക​ളെ​ക്കൂ​ടി സം​ര​ക്ഷ​ണം ല​ഭി​ക്കേ​ണ്ട​വ​രു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​ഉ​ത്ത​ര​വ്​ ഭേ​ദ​ഗ​തി ചെ​യ്തു. എ​ഴു​തി ന​ൽ​കി​യ സ​മ്മ​ത​മൊ​ഴി​ക്ക്​ വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​മാ​സ അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ൽ​നി​ന്ന്​ 25 ശ​ത​മാ​നം തു​ക പി​ടി​ച്ചെ​ടു​ത്ത്​ അ​ർ​ഹ​രാ​യ ആ​ശ്രി​ത​ർ​ക്ക്​ ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ പൊ​തു​വ്യ​വ​സ്ഥ​ക​ൾ​ക്കും രൂ​പം ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, ഈ ​ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നു​മു​മ്പ്​ സ​മാ​ശ്വാ​സ പ​ദ്ധ​തി പ്ര​കാ​രം നി​യ​മ​നം ല​ഭി​ച്ച​വ​ർ ആ​ശ്രി​ത​രെ സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന നി​ര​വ​ധി പ​രാ​തി​ക​ൾ സ​ർ​ക്കാ​റി​ന്​ മു​ന്നി​ലെ​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ ഉ​ത്ത​ര​വ്.

സ​ർ​വി​സി​ലി​രി​ക്കെ മ​രി​ച്ച ജീ​വ​ന​ക്കാ​രു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള സാ​മൂ​ഹി​ക​ക്ഷേ​മ ന​ട​പ​ടി എ​ന്ന നി​ല​യി​ലാ​ണ്​ ആ​​​ശ്രി​ത നി​യ​മ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തെ​ന്നും കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്ക്​ ജോ​ലി ന​ൽ​കു​ന്ന​തി​ലൂ​ടെ മ​റ്റ്​ ആ​ശ്രി​ത​രു​ടെ ക്ഷേ​മം​കൂ​ടി ഉ​റ​പ്പ്​ വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ആ​ശ്രി​ത നി​യ​മ​നം ല​ഭി​ച്ച്​ സ​ർ​വി​സി​ൽ തു​ട​രു​ന്ന എ​ല്ലാ​വ​രും ഓ​ഫി​സ്​ മേ​ധാ​വി മു​മ്പാ​കെ സം​ര​ക്ഷ​ണ സ​മ്മ​ത​മൊ​ഴി സ​മ​ർ​പ്പി​ക്ക​ണ​ം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments