Kerala Government News

മന്ത്രി വാസവൻ്റെ ഔദ്യോഗിക വസതിയിൽ ചോർച്ച; അടിയന്തരമായി ടെണ്ടർ ക്ഷണിച്ചു

മന്ത്രി വി.എൻ. വാസവൻ്റെ ഔദ്യോഗിക വസതി ചോരുന്നു. മേൽക്കുരയിലെ ചോർച്ച അടയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് ടെണ്ടർ ക്ഷണിച്ചു.

2.99 ലക്ഷമാണ് വാസവൻ്റെ ഔദ്യോഗിക വസതിയായ ഗംഗയിലെ ചോർച്ച അടയ്ക്കാൻ അനുവദിച്ചിരിക്കുന്നത്. ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ ആറിനാണ്.

മുഹമ്മദ് റിയാസ് കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ മന്ത്രി ആണ് വി.എൻ. വാസവൻ. കടന്നപ്പള്ളി രാമചന്ദ്രൻ മോഹിച്ച തുറമുഖം വാസവനാണ് ലഭിച്ചത്. കെ. രാധാകൃഷ്ണൻ കൈവശം വച്ചിരുന്ന ദേവസ്വവും മുഖ്യമന്ത്രി വാസവനാണ് നൽകിയത്.

ക്ലിഫ് ഹൗസിലെ പോലീസ് കണ്‍ട്രോള്‍ റൂം നവീകരിക്കുന്നു! 16.31 ലക്ഷം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു വേണ്ടി വീണ്ടും ലക്ഷങ്ങള്‍ ചെലവിടുന്നു. ക്ലിഫ് ഹൗസിലെ പോലിസ് കണ്‍ട്രോള്‍ റൂം നവീകരിക്കാന്‍ പൊതുമരാമത്ത് ടെണ്ടര്‍ ക്ഷണിച്ചു. 16.31 ലക്ഷത്തിനാണ് പോലിസ് കണ്‍ട്രോള്‍ റൂം നവീകരിക്കുന്നത്. 4 ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാനുള്ള തുകയാണ് പോലിസ് കണ്‍ട്രോള്‍ റൂം നവീകരിക്കാന്‍ ചെലവഴിക്കുന്നത്.

ഒരു ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാന്‍ നല്‍കുന്നത് 4 ലക്ഷം രൂപയാണ്. പോലിസ് കണ്‍ട്രോള്‍ റൂം നവീകരിക്കാന്‍ ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 2 ആണ്.

ടെണ്ടറിന്റെ വിശദാംശങ്ങള്‍ മലയാളം മീഡിയക്ക് ലഭിച്ചു. ക്ലിഫ് ഹൗസിലെ ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്ക് സിസ്റ്റത്തിനായും ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 29 നാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. 5.08 ലക്ഷമാണ് നെറ്റ് വര്‍ക്കിന്റെ ചെലവ്.

Leave a Reply

Your email address will not be published. Required fields are marked *