തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു വേണ്ടി വീണ്ടും ലക്ഷങ്ങള്‍ ചെലവിടുന്നു. ക്ലിഫ് ഹൗസിലെ പോലിസ് കണ്‍ട്രോള്‍ റൂം നവീകരിക്കാന്‍ പൊതുമരാമത്ത് ടെണ്ടര്‍ ക്ഷണിച്ചു. 16.31 ലക്ഷത്തിനാണ് പോലിസ് കണ്‍ട്രോള്‍ റൂം നവീകരിക്കുന്നത്. 4 ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാനുള്ള തുകയാണ് പോലിസ് കണ്‍ട്രോള്‍ റൂം നവീകരിക്കാന്‍ ചെലവഴിക്കുന്നത്.
ഒരു ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാന്‍ നല്‍കുന്നത് 4 ലക്ഷം രൂപയാണ്. പോലിസ് കണ്‍ട്രോള്‍ റൂം നവീകരിക്കാന്‍ ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 2 ആണ്. ടെണ്ടറിന്റെ വിശദാംശങ്ങള്‍ മലയാളം മീഡിയക്ക് ലഭിച്ചു. ക്ലിഫ് ഹൗസിലെ ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്ക് സിസ്റ്റത്തിനായും ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 29 നാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. 5.08 ലക്ഷമാണ് നെറ്റ് വര്‍ക്കിന്റെ ചെലവ്.
ക്ലിഫ് ഹൗസ് നവീകരിക്കാന്‍ ഒരുവര്‍ഷം 2.19 കോടി രൂപ
പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ 2021 ല്‍ മാത്രം നടന്നത് 2.19 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍; കര്‍ട്ടന്‍ 7 ലക്ഷം, ജനറേറ്റര്‍ 6 ലക്ഷം, നടപ്പാത 13.62 ലക്ഷം, കാലി തൊഴുത്ത് 42.50 ലക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് വേണ്ടി ഖജനാവില്‍ നിന്ന് ചെലവിടുന്നത് കോടികള്‍.
2021ല്‍ മാത്രം ക്ലിഫ് ഹൗസില്‍ വിവിധ നിര്‍മാണ പ്രവൃത്തികള്‍ ടെണ്ടര്‍ മുഖേന നടത്തിയത് മാത്രം 2.19 കോടി രൂപക്കാണ്. 2021 ല്‍ ക്ലിഫ് ഹൗസില്‍ ടെണ്ടര്‍ മുഖേന നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ മലയാളം മീഡിയക്ക് ലഭിച്ചു.
ടോയ് ലെറ്റിന് 3.79 ലക്ഷം, സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 39.54 ലക്ഷം, ടാറിംഗ് 1.55 ലക്ഷം, സിസിടിവി 15.89 ലക്ഷം, മണ്‍സൂണിന് മുന്‍പു നടത്തിയ പ്രവൃത്തിക്ക് 1.69 ലക്ഷം, ഡീസല്‍ ജനറേറ്റര്‍ 6 ലക്ഷം, 72.46 ലക്ഷത്തിന് ബാരക്ക്, മരത്തിന്റെ ചില്ല മുറിച്ചത് 1.77 ലക്ഷം, ഗാര്‍ഡ് റൂമില്‍ കബോര്‍ഡിന് 1.39 ലക്ഷം, ഇന്റീരിയര്‍ വര്‍ക്ക് 3.50 ലക്ഷം, നടപ്പാത 13.62 ലക്ഷം, കാലി തൊഴുത്ത് 42.50 ലക്ഷം, കര്‍ട്ടന്‍ 7 ലക്ഷം, പെയിന്റിംഗ് 10.70 ലക്ഷം എന്നിങ്ങനെയാണ് ക്ലിഫ് ഹൗസില്‍ 2021 ല്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.