
തിരുവനന്തപുരം: മുൻ മന്ത്രി കെ. രാധാകൃഷ്ണൻ്റെ ചികിൽസക്ക് ചെലവായ തുക അനുവദിച്ചു. പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിലെ 7 ദിവസത്തെ തിരുമ്മ് ചികിൽസക്ക് ചെലവായ 16,343 രൂപയും ലെജിസ്ളേച്ചർ ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചെലവായ 57,848 രൂപയും ആണ് അനുവദിച്ചത്. ഈ മാസം 25 നാണ് 74,191 രൂപയുടെ ചികിൻസ ചെലവ് കെ. രാധാകൃഷ്ണന് അനുവദിച്ചത്. മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും ചികിൽസ ചെലവ് സർക്കാർ വഹിക്കും എന്നതാണ് ചട്ടം.

കെ. രാധാകൃഷ്ണൻ്റെ പേഴ്സണൽ സ്റ്റാഫംഗങ്ങൾക്ക് ജൂലൈ 2 വരെയുള്ള ശമ്പളം ലഭിക്കും!! പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ വേണ്ടത് 50 ലക്ഷം
കെ. രാധാകൃഷ്ണൻ്റെ പേഴ്സണൽ സ്റ്റാഫംഗങ്ങൾക്ക് ജൂലൈ 2 വരെയുള്ള ശമ്പളം ലഭിക്കും. ഇത് സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പിൽ നിന്ന് പുറപ്പെടുവിച്ചു.
ഈ മാസം 18 നാണ് മന്ത്രിസ്ഥാനത്ത് നിന്ന് കെ. രാധാകൃഷ്ണൻ രാജിവച്ചത്. മന്ത്രി രാജിവയ്ക്കുമ്പോൾ പേഴ്സണൽ സ്റ്റാഫിനും ജോലി നഷ്ടപ്പെടും. പേഴ്സണൽ സ്റ്റാഫിന് ജോലിയിൽ നിന്ന് വിടുതൽ ചെയ്യാൻ 15 ദിവസത്തെ സാവകാശം കൂടി നൽകും. അതിന് പ്രത്യേകം ഉത്തരവ് ഇറക്കണം. അതുവരെയുള്ള ശമ്പളവും ലഭിക്കും.
23 പേഴ്സണൽസ്റ്റാഫംഗങ്ങൾ ആണ് കെ. രാധാകൃഷ്ണന് ഉണ്ടായിരുന്നത്. 5 പേർ സർക്കാർ സർവീസിൽ നിന്നാണ്. രാഷ്ട്രിയ നിയമനം ലഭിച്ചവർ 18 പേരും ആണ്. സർക്കാർ സർവീസിൽ ഉള്ളവർ അവരുടെ മാതൃവകുപ്പിലേക്ക് പോകും. രാഷ്ട്രിയ നിയമനം ലഭിച്ച 18 പേർക്ക് 3 വർഷത്തെ പെൻഷൻ ആജീവനാന്ത കാലം ലഭിക്കും.
പെൻഷന് പുറമെ ഗ്രാറ്റുവിറ്റി, പെൻഷൻ കമ്യൂട്ടേഷൻ, ടെർമിനൽ സറണ്ടർ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. 18 പേർക്ക് പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ 50 ലക്ഷം രൂപ ചെലവാകും.
