ആശ്രിത നിയമനത്തിൽ കയറി കോടികൾ സമ്പാദിച്ച ഉദ്യോഗസ്ഥനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
തിരുവനന്തപുരം: കെ.എൻ ബാലഗോപാലിൻ്റെ വിശ്വസ്തനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. മെയ് 31 ന് വിരമിച്ച വിൽപ്പന നികുതി മുൻ ഡെപ്യൂട്ടി കമ്മീഷണർ എസ്.വി. ശിശിറിനെതിരെയാണ് പ്രത്യേക വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
20 കോടിയിലേറെ രൂപ അനധികൃതമായി സമ്പാദിച്ചു എന്ന പരാതിയിലാണ് അന്വേഷണം. നികുതി വകുപ്പിൽ ആശ്രിത നിയമനത്തിൽ ക്ലർക്കായി ജോലിയിൽ കയറിയ ശിശിറിൻ്റെ വളർച്ച ശരവേഗത്തിൽ ആയിരുന്നു. കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ഗുരുവായൂരിൽ അഡ്മിനിസ്ട്രേറ്റർ തസ്തികയിലും ശിശിർ ജോലി ചെയ്തിരുന്നു.
കേരളീയത്തിനും നവകേരള സദസ്സിനും സ്പോൺസർമാരെ കണ്ടെത്തിയതിലൂടെയാണ് കെ.എൻ. ബാലഗോപാലിൻ്റെ വിശ്വസ്ത പട്ടികയിൽ ശിശിർ എത്തിയത്. ജി.എസ് റ്റി അഡീഷണൽ കമ്മീഷണർ എബ്രഹാം റെന്നിനായിരുന്നു കേരളിയം സ്പോൺസർഷിപ്പിൻ്റെ പ്രധാന ചുമതല. റെന്നിൻ്റെ വലം കൈയായി സ്പോൺസർഷിപ്പ് കണ്ടെത്തിയത് ശിശിർ ആയിരുന്നു.
പത്ത് ലക്ഷം കൈക്കൂലി വാങ്ങി പിഴത്തുക ഇളവ് ചെയ്തു കൊടുത്തു
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എസ്. വി. ശിശിറിനെതിരെ സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തി രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് കോടതി ഉത്തരവ്. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി.രാജകുമാരയാണ് പ്രത്യേക വിജിലൻസ് സെൽ എസ്.പിക്കു നിർദേശം നൽകിയത്.
ഇതുവരെ നികുതി അടയ്ക്കുകയോ റിട്ടേൺസ് ഫയൽ ചെയ്യുകയോ ചെയ്യാതിരുന്ന ബി.എസ് എന്റർപ്രൈസസ് എന്ന ക് ഷർ യൂണിറ്റിൽ പരിശോധന നടത്തിയ ഇദ്ദേഹം ക്രഷർ യൂണിറ്റിന് 31,71,860 രൂപ പിഴ ചുമത്തി. തുടർന്ന് ക്രഷർ യൂണിറ്റ് ഉടമകളിൽനിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയശേഷം പിഴ 1,50,000 ആയി ഇളവു ചെയ്ത് കൊടുത്തതിന്റെ അടക്കമു ള്ള തെളിവുകൾ ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കി.
വിൽപ്പന നികുതി വകുപ്പിലെ മുൻ ഉദ്യോഗസ്ഥനും എറണാകു ളം തൃക്കാക്കര സ്വദേശിയുമായ ജോർജ് വർഗീസായിരുന്നു ഹർജിക്കാരൻ. ഇയാൾക്കെതിരേ 2018-ൽ വി ജിലൻസ് തന്നെ ദ്രുത അന്വേഷ ണം നടത്തി പ്രാഥമികാന്വേഷണത്തിനു ശുപാർശ ചെയ്തെങ്കിലും ഭരണപരമായ സ്വാധീനം കൊണ്ട് വിജിലൻസ് പ്രത്യേക സെൽ ഇൻസ്പെക്ടർ അന്വേഷിച്ച് അന്വേഷണം ആവശ്യമില്ലെന്ന റിപ്പോർട്ട് നൽകി.
ഇതിനെത്തുടർന്ന് ഇയാൾ ക്കെതിരായ എല്ലാ വിജിലൻസ് അന്വേഷണങ്ങളും അവസാനി പ്പിച്ചിരുന്നു. 1989-ൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച ഇയാൾ വിൽപ്പന നികുതി വകുപ്പിന്റെ ചെക്ക് പോസ്റ്റ് ഡ്യൂട്ടി ചുമതല യിൽ വന്നശേഷമാണ് 20 കോടി യിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതെന്നാണ് ഹർജിക്കാരന്റെ ആരോപണം.