
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജീവനക്കാർ പ്രതികളായ കേസുകളുടെ എണ്ണത്തിൽ വർധനവ്. 2016 ഏപ്രിൽ മുതൽ 2024 മെയ് വരെ സംസ്ഥാനത്ത് 66 ആരോഗ്യ വകുപ്പ് ജീവനക്കാർ പ്രതികളായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.
ചികിൽസ പിഴവ്, പീഢനം, മറ്റ് അതിക്രമങ്ങൾ എന്നീ കേസുകളിലാണ് 66 പേർ പ്രതികളായത്. ആരോഗ്യ വകുപ്പ് ജീവനക്കാർ പ്രതികളായ കേസുകളിൽ മുന്നിൽ തിരുവനന്തപുരം ജില്ലയാണ്. 15 കേസുകൾ. തൃശൂർ, കോഴിക്കോട് ജില്ലകളാണ് രണ്ടാം സ്ഥാനത്ത്. 9 ജീവനക്കാർ വീതം ആണ് ഇരു ജില്ലകളിൽ പ്രതിപട്ടികയിൽ ഉള്ളത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐ.സി.യു വിൽ കിടന്ന രോഗിയെ പീഡിപ്പിച്ച പ്രതിയും ഈ ലിസ്റ്റിൽ ഉണ്ട്. 8 പ്രതികൾ ഉള്ള മലപ്പുറം ജില്ലയാണ് മൂന്നാം സ്ഥാനത്ത്. ജില്ലകളിൽ അപവാദം പത്തനംതിട്ടയാണ്. പത്തനംതിട്ടയിൽ നിന്ന് ജീവനക്കാർ പ്രതികളായ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
