ജീവനക്കാർക്ക് തിരിച്ചടി: സർവീസ് വിഷയങ്ങളിൽ ട്രിബൂണലിനെ സമീപിക്കുന്നതിൽ നിബന്ധന വെച്ച് സർക്കാർ

സർവീസ് വിഷയങ്ങളിൽ ജീവനക്കാർക്ക് ഇനി ട്രിബൂണലിനെ സമീപിക്കുന്നതിന് 6 മാസം കാത്തിരിക്കണം

തിരുവനന്തപുരം: സർവീസ് വിഷയങ്ങളിൽ ട്രിബൂണലിനെ സമീപിക്കുന്നതിൽ നിബന്ധന വെച്ച് സർക്കാർ. സർവീസ് വിഷയങ്ങളിൽ ജീവനക്കാർക്ക് ഇനി ട്രിബൂണലിനെ സമീപിക്കുന്നതിന് 6 മാസം കാത്തിരിക്കണം.

ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പ് ഇറക്കിയ സർക്കുലർ ജീവനക്കാർക്ക് തിരിച്ചടിയാണ്. ഏകാധിപത്യ ശൈലി സ്വീകരിക്കാൻ ഈ സർക്കുലർ സർക്കാരിനെ സഹായിക്കും. നീതി നിഷേധിച്ചാൽ ഉടൻ തന്നെ ട്രൈബ്യൂണലിനെ സമീപിക്കുന്ന ശൈലിയാണ് ജീവനക്കാർ സ്വീകരിച്ചിരുന്നത്.

ഏകപക്ഷിയവും രാഷ്ട്രീയ താൽപര്യവും സംഘടന താൽപര്യത്തോടും ഉള്ള പല ഉത്തരവുകളും ട്രൈബ്യൂണലിനെയും കോടതിയേയും സമീപിച്ചാണ് ജീവനക്കാർ തിരുത്തിക്കുന്നത് . ഈ സർക്കുലറിലൂടെ മന്ത്രിമാർ രാജാക്കൻമാരും മുഖ്യമന്ത്രി മഹാരാജാവും ആയി മാറും എന്ന് ചുരുക്കം.

കോടി കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ ജീവനക്കാർക്ക് നിഷേധിച്ച സർക്കാർ ട്രൈബ്യൂണലിൽ സമീപിക്കാനുള്ള ജീവനക്കാരുടെ അവകാശം കൂടി നിഷേധിക്കുകയാണ്.

സർക്കാർ പുറത്തിറക്കിയ സർക്കുലറിന്റെ പൂർണ്ണരൂപം –

നിയമനം/സര്‍വീസ് സംബന്ധമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള അധികാര സ്ഥാനങ്ങള്‍ പുറപ്പെടുവിയ്ക്കുന്ന ഉത്തരവുകളില്‍ പരാതിയുള്ളവര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ട്രീബ്യൂണലിനെ സമീപിക്കാവുന്നതാണ് എന്ന് 1985 ലെ The Administrative Tribunal’s Act, വകുപ്പ് 19 പ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രസ്തുത നിയമത്തിലെ വകുപ്പ് 20 ചുവടെ ചേര്‍ക്കും പ്രകാരമാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.

  1. Applications not to be admitted unless other remedies exhausted (1) A Tribunal shall not ordinarily admit an application unless it is satisfied that the applicant had availed of all the remedies available to him under the relevant service rules as to redressal of grievances.
    (2) For the purposes of sub-section(1), a person shall be deemed to have availed of all the remedies available to him under the relevant service rules as to redressal of grievances,-
    (a) If a final order has been made by the Government or other authority or officer or other person competent to pass such order under such rules, rejecting any appeal preferred or representation made by such person in connection with the grievance; or
    (b) where no final order has been made by the Government or other authority or officer or other person competent to pass such order with regard to the appeal preferred or representation made by such person, if a period of six months from the date on which such appeal was preferred or representation was made had expired.

ആയത് പ്രകാരം സർക്കാർ/ ക്ഷമതയുളള ഒരു അധികാര സ്ഥാനം മുൻപാകെ സമർപ്പിക്കപ്പെടുന്ന അപ്പീൽ/ നിവേദനത്തിന്മേൽ അവ സമർപ്പിച്ച തീയതി മുതൽ ആറ് മാസത്തിനുളളിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കാതിരിക്കുന്ന സാഹചര്യത്തിൽ മാത്രമേ സങ്കടക്കാരായ വ്യക്തികൾക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുൻപാകെ പരാതി സമർപ്പിക്കുന്നതിന് വ്യവസ്ഥയുളളൂ.
മേൽ സാഹചര്യത്തിൽ, സർക്കാർ ജീവനക്കാർ സർവ്വീസ് സംബന്ധമായ വിഷയങ്ങളിൽ ഭരണപരമായ പരിഹാരമാർഗ്ഗങ്ങൾ വിനിയോഗിച്ച ശേഷം മാത്രമേ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുവാൻ പാടുള്ളൂ എന്ന് കർശന നിർദ്ദേശം നൽകുന്നു. പ്രസ്തുത മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാർ/ വകുപ്പ് തലവൻമാർ ഉറപ്പാക്കേണ്ടതാണ്.

4 1 vote
Article Rating
Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Jango
Jango
5 months ago

ഈ പ്രാവശ്യം കൂടി ഒള്ളു സർക്കാരെ അടുത്ത വട്ടം ഒരു ജീവനക്കാരും വോട്ട് ചെയ്യില്ല

Udayasankar Ravunniarth
Udayasankar Ravunniarth
5 months ago

Escape from Kerala 😆