ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം നാളത്തെ മന്ത്രിസഭ യോഗത്തിൽ?

ജീവനക്കാരുടെയും പെൻഷൻകാരുടെയും രോഷം തണുപ്പിക്കാൻ മുഖ്യമന്ത്രി; വൈകിപ്പിക്കാൻ കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: ശമ്പള പരിഷ്കരണ കമ്മീഷനെ നാളെ നിയമിച്ചേക്കും. നാളത്തെ മന്ത്രിസഭ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. ജൂലൈ 1 മുതൽ പുതിയ ശമ്പള പരിഷ്കരണം ജീവനക്കാർക്ക് ലഭിക്കേണ്ടതാണ്. എന്നാൽ കമ്മീഷനെ പോലും വയ്ക്കാൻ സർക്കാർ തയ്യാറായില്ല.

ഇതിനെതിരെ യു.ഡി.എഫ് സർവീസ് സംഘടനകളുടെ പ്രതിഷേധം നടക്കുന്നതിനിടയിൽ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് സിപിഐയും രംഗത്ത് വന്നിരുന്നു. ഇത് സർക്കാരിനെ പ്രതിസന്ധിയിലാക്കി. ഉചിതമായ സമയത്ത് ശമ്പള പരിഷ്കരണം നടത്തും എന്ന മറുപടി കെ.എൻ. ബാലഗോപാലിന് നിയമസഭയിൽ നൽകേണ്ടി വന്നു.

സാധാരണ ഗതിയിൽ മന്ത്രിസഭ യോഗങ്ങളിൽ ആണ് ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിക്കുന്നത്. ബാലഗോപാൽ പ്രഖ്യാപിച്ച ഉചിത സമയം നാളത്തെ മന്ത്രിസഭ യോഗം ആണെന്ന ശ്രുതിയാണ് സെക്രട്ടറിയേറ്റ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നത്. നാളത്തെ മന്ത്രിസഭ യോഗം കഴിഞ്ഞാൽ അഞ്ചാം ദിവസം അതായത് ജൂലൈ 1 ന് പന്ത്രണ്ടാം ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരേണ്ട തീയതിയാണ്.

പാഴൂർ പടിപ്പുര വരെ പോയാലും ഇതിലും നല്ല ഉചിത സമയം ബാലഗോപാലിന് ലഭിക്കുകയും ഇല്ല. ജീവനക്കാരുടെയും പെൻഷൻകാരുടെയും മുഴുവൻ ആനുകൂല്യങ്ങളും നൽകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ നിരന്തരം ആവർത്തിച്ചിരുന്നു. മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ക്ഷാമബത്ത അടക്കം പരമാവധി വൈകിപ്പിക്കുക എന്ന നയമാണ് ബാലഗോപാലിൻ്റേത്. ശമ്പള പരിഷ്കരണ കമ്മീഷൻ്റെ കാര്യത്തിലും ബാലഗോപാൽ വൈകിപ്പിക്കൽ നയം തുടരുമോ എന്ന ആശങ്കയും ജീവനക്കാർക്കുണ്ട്. 01.07.2024 പ്രാബല്യത്തില്‍ പുതിയ ശമ്പള കമ്മീഷന്‍ ആനുകൂല്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിക്കേണ്ടതാണ്.

19 ശതമാനം ക്ഷാമബത്ത കുടിശികയില്‍ രോഷം പൂണ്ടുനില്‍ക്കുന്ന അണികളെ തണുപ്പിച്ച് കൂടെ നിർത്താൻ പുതിയ ശമ്പള കമ്മീഷനെ നിയമിക്കുന്നത് ഗുണം ചെയ്യുമെന്ന അഭിപ്രായമാണ് ഇടത് സംഘടനകള്‍ക്ക് ഉള്ളത്.01.07.2024 പ്രാബല്യത്തില്‍ പുതിയ ശമ്പള കമ്മീഷന്‍ ആനുകൂല്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിക്കേണ്ടതാണ്. 21 ശതമാനം ക്ഷാമബത്ത കുടിശികയില്‍ രോഷം പൂണ്ടുനില്‍ക്കുന്ന അണികളെ തണുപ്പിച്ചു ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൂടെനിര്‍ത്താന്‍ പുതിയ ശമ്പള കമ്മീഷനെ നിയമിക്കുന്നത് ഗുണം ചെയ്യുമെന്ന അഭിപ്രായമാണ് ഇടത് സംഘടനകള്‍ക്ക് ഉള്ളത്.

കഴിഞ്ഞ ശമ്പള പരിഷ്‌കരണ സമയത്തും ജീവനക്കാര്‍ക്ക് ഒന്നര വര്‍ഷത്തോളം കുടിശിക ആക്കി വെച്ചിരുന്ന ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചാണ് ആനുകൂല്യം അനുവദിച്ചത്.കമ്മീഷനെ നിയമിച്ചാലും പഠനം നടത്തി അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പായി റിപ്പോര്‍ട്ട് വാങ്ങി ശുപാര്‍ശ നടപ്പില്‍ വരുത്തേണ്ടതുള്ളൂ എന്നതിനാല്‍ തന്നെ കമ്മീഷന്‍ നിയമന പ്രഖ്യാപനം സര്‍ക്കാരിന് ഒരു തരത്തിലും സാമ്പത്തിക ബാധ്യത സൃഷ്ടിക്കുകയില്ല.

കൂടാതെ 5 വര്‍ഷ തത്വം പാലിച്ച് കൊണ്ട് ശമ്പള കമ്മിഷനെ നിയമിച്ചു എന്ന് ഉറപ്പാക്കാനും ഇത് വഴി സാധിക്കും. ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ തടഞ്ഞതിനെതിരെയുള്ള പ്രതിപക്ഷ കടന്നാക്രമണത്തിൻ്റെ തീവ്രത കുറയ്ക്കാനും കമ്മീഷനെ നിയമിക്കുന്നതിലൂടെ മറികടക്കാൻ സാധിക്കും എന്നും സി പി എം കണക്ക് കൂട്ടുന്നു.

5 2 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments