
തിരുവനന്തപുരം: പിണറായി കാലത്ത് അട്ടപ്പാടിയിൽ 85 ശിശുമരണങ്ങൾ സംഭവിച്ചുവെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ സംബന്ധിച്ച് ഉമ തോമസ് എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടി ആയാണ് മരണകണക്ക് കെ. രാധാകൃഷ്ണൻ പുറത്ത് വിട്ടത്.
ശിശു മരണങ്ങൾ ഒഴിവാക്കുന്നതിന് നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും ശിശുമരണ നിരക്ക് ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്നും കെ. രാധാകൃഷ്ണൻ വ്യക്തമാക്കുന്നു. മന്ത്രി തന്നെ പുറത്തു വിട്ട മരണ കണക്കുകൾ അട്ടപ്പാടിയിലെ സർക്കാർ അനാസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
