ലോക കേരള സഭയിൽ കൊടുത്ത ഭക്ഷണത്തിന് പണം വേണ്ടെന്ന് രവിപിള്ള; റാവിസ് ഭക്ഷണ ചെലവ് ഫ്രീ ആയതിൻ്റെ ആശ്വാസത്തിൽ സംഘാടകർ

ലോക കേരള സഭ ഭക്ഷണം ഫ്രീ. ഡെലിഗേറ്റുകൾക്ക് നൽകിയ റാവിസിലെ ഭക്ഷണമാണ് പണം വേണ്ടെന്ന രവി പിള്ളയുടെ തീരുമാനത്തോടെ ഖജനാവിൻ്റെ ഭാരം കുറച്ചത്. സ്പോൺസർഷിപ്പ് ചെയ്യാൻ രവി പിള്ള തീരുമാനിച്ചതോടെ മന്ന കാറ്ററിംഗ് സർവീസിൽ നിന്ന് വരുത്തിയ ഭക്ഷണത്തിന് മാത്രം പണം കൊടുത്താൽ മതിയെന്ന ആശ്വാസത്തിലാണ് സംഘാടകർ.

ലോക കേരള സഭ ധൂർത്ത് എന്ന വിമർശനം ഉയരുന്നതിനിടയിൽ സംഘാടകർക്ക് ആശ്വാസമാകുകയാണ് രവി പിള്ളയുടെ തീരുമാനം. വിമർശനം ഒഴിവാക്കാനാണ് ഭക്ഷണം സ്പോൺസർ ചെയ്യാൻ രവി പിള്ള തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന സൂചന.

രവി പിള്ളയുടെ തീരുമാനം വിവാദം ഭയന്ന് സർക്കാരിനെ രക്ഷിക്കാൻ

ലോക കേരള സഭയില്‍ ഭക്ഷണ വിതരണത്തില്‍ തരംതിരിവെന്ന് ആക്ഷേപം. പ്രതിനിധികള്‍ക്ക് പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്ന് ആഡംബര ഭക്ഷണവും സംഘാടകരായ ജീവനക്കാർക്ക് സാധാരണ കാറ്ററിങ് സർവീസില്‍ നിന്നുള്ള ഭക്ഷണവുമാണ് ഏർപ്പാടാക്കിയിരുന്നത്. ഒരു പന്തിയില്‍ രണ്ട് വിളമ്പെന്ന വിമർശനം ഈ തരംതിരിവിനോട് ആദ്യമേ തന്നെ ഉയർന്നിരുന്നു.

എന്നാല്‍, സർക്കാരിലെ ഒരു ഉന്നതൻ ഒരു പടികൂടി കടന്ന് പ്രതിനിധികള്‍ ഭക്ഷണം കഴിക്കുന്ന സ്ഥലത്തേക്ക് സംഘാടകരായ ജീവനക്കാർക്ക് വിലക്ക് ഏർപ്പെടുത്തുകയും കൂടി ചെയ്തു. കർശനമായ താക്കീതാണ് ഈ ഉന്നതൻ ജീവനക്കാർക്ക് നല്‍കിയത്. ആരെങ്കിലും അവിടേക്ക് പോയാല്‍ സിസിടിവി നോക്കി നടപടിയെടുക്കുമെന്നായിരുന്നു മുഖ്യന്റെ വലംകൈയുടെ ഉഗ്രശാസനം.

എൽ.ഡി.എഫ് എം.എൽ.എമാരും എം.പിമാരും മന്ത്രിമാരും ഡെലിഗേറ്റിൽ ഉൾപ്പെടുന്നതുകൊണ്ട് അവർക്കെല്ലാം റാവിസില്‍ നിന്നുള്ള ലാവിഷ് ഭക്ഷണം ലഭിച്ചിരുന്നു. അതേസമയം, ലോകകേരള സഭയ്ക്കെത്തി പ്രവാസി പ്രതിനിധികളില്‍ പലരും ബ്രേക്ക് ഫാസ്റ്റ് അവർ താമസിച്ചിരുന്ന ഹോട്ടലുകളില്‍ നിന്ന് കഴിച്ചതോടെ വലിയ അളവിലുള്ള ഭക്ഷണം ബാക്കിവന്നു. ഇത് കഴിക്കാൻ ജീവനക്കാരോട് നിർദ്ദേശിക്കുക കൂടി ചെയ്തുവെന്നാണ് അറിയുന്നത്.

എന്നാല്‍, ജീവനക്കാർ ഉന്നതന്റെ ഉഗ്രശാസനം ചൂണ്ടിക്കാട്ടി റാവിസിലെ ഭക്ഷണം ഒഴിവാക്കി വകുപ്പുതല അച്ചടക്ക നടപടിയില്‍ നിന്നും മാനനഷ്ടത്തില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. എങ്കിലും ലോക കേരള സഭാ നടത്തിപ്പിന് രാപ്പകലില്ലാതെ ഓടിനടന്ന ജീവനക്കാരെ രണ്ടാംതരം പൌരൻമാരായി സിപിഎമ്മിലെ ഉന്നതൻ പരിഗണിച്ചതിനെതിരെ രോഷം പുകയുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sajan
Sajan
5 months ago

Ravi Pillai will get it compensated at the rate of 500% via alternate routes sponsored by the Kerala Govt😁 ജനം മണ്ടന്മാർ, as always….