
വയനാട് പ്രചാരണത്തിന് പോകും; പാലക്കാട്ടേക്ക് ഇല്ല
വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുമെന്നും, ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ല എന്നും വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്ന് മത്സരിക്കാനായിരിക്കും സാധ്യത.
വട്ടിയൂർക്കാവ് തൻറെ വീടുപോലെയാണെന്നും ഇനി അവിടെ ധാരാളം സമയങ്ങളിൽ കാണുമെന്നും കെ മുരളീധരൻ വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ വിനു വി ജോണിനോട് സംസാരിക്കുമ്പോഴായിരുന്നു കെ മുരളീധരൻ തൻറെ ഇനിയുള്ള രാഷ്ട്രീയ നീക്കങ്ങളെ കുറിച്ച് സൂചന നൽകിയത്.

പാലക്കാട് ഷാഫി പറമ്പിൽ രാജിവച്ച ഒഴിവിലേക്ക് താൻ മത്സരിക്കില്ല എന്ന് ഉറപ്പിച്ച് പറയുകയാണ് മുരളീധരൻ. അവിടെ മത്സരിക്കാൻ ധാരാളം ചെറുപ്പക്കാർ ഉണ്ടെന്നും അവർ ഫൈറ്റ് ചെയ്ത് വിജയിച്ചു വരട്ടെ എന്നും മുരളീധരൻ പറയുന്നു.
പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമെന്നും, ഗാന്ധി കുടുംബത്തിലെ ഒരംഗം മത്സരിക്കുമ്പോൾ ഒരു കോൺഗ്രസ് പ്രവർത്തകന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കാൻ സാധിക്കില്ല എന്നും മുരളീധരൻ വ്യക്തമാക്കി അതുകൊണ്ട് വയനാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താൻ പോകുമെന്നാണ് പറയുന്നത്.
നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ല കാരണം ഇപ്പോൾ മത്സരിച്ച് വിജയിച്ചാലും രണ്ടുവർഷം കഴിഞ്ഞാൽ അടുത്ത തെരഞ്ഞെടുപ്പ് സമയമാകും അപ്പോൾ വീണ്ടും മാറ്റത്തിന് സാധ്യത ഉണ്ടാകും അതുകൊണ്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് താൻ താൽക്കാലികമായി അവധിയെടുക്കുകയാണ്. ഇപ്പോൾ ധാരാളം സമയമുള്ളതിനാൽ വട്ടിയൂർക്കാവിൽ കൂടുതൽ കാര്യങ്ങളിൽ ഇടപെടാൻ സാധിക്കും. അങ്ങനെ മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത് മുരളീധരൻ പറയുന്നു.
മുരളീധരാ മുകുന്ദാ തെഴുന്നേൻ
ആരുളീടുക വരം വാതാലയേശ
പദയുഗളം തൊഴുന്നേൻ തൊഴുന്നേൻ…
കണ്ണാ… കണ്ണാ