KeralaNews

5 എ.സി കാർ വേണമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ: ക്വട്ടേഷൻ ക്ഷണിച്ചു

അഞ്ച് എ.സി കാർ വേണമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ. ഒരു വർഷത്തേക്ക് മാസ വാടകക്ക് കാർ നൽകുന്നതിനുള്ള ഏജൻസി/ വ്യക്തികളിൽ നിന്നും കോർപ്പറേഷൻ ക്വട്ടേഷൻ ക്ഷണിച്ചു.

നഗരസഭയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിന് വേണ്ടിയാണ് 5 എ.സി കാർ മാസ വാടകക്ക് എടുക്കുന്നത്. ഫൈവ് സീറ്റർ കാർ ആണ് വേണ്ടത്. താൽപര്യമുള്ളവർ ഈ മാസം 22 ന് വൈകുന്നേരം 3 മണിക്ക് മുമ്പ് ക്വട്ടേഷൻ സമർപ്പിക്കണം.

വാഹന വാടക, ഇന്ധന ചാർജ്, ഡ്രൈവറുടെ ശമ്പളം, റിപ്പയറിംഗ് ഉൾപ്പെടെയുള്ള മറ്റ് ചെലവുകൾ എന്നിവ അടക്കമുള്ള പ്രതിമാസ നിരക്ക് ക്വാട്ട് ചെയ്യണം. പരമാവധി പ്രതിമാസ ഉപഭോഗം 2000 കിലോ മീറ്റർ. 2000 കിലോ മീറ്ററിന് ഉള്ള പ്രതിമാസ നിരക്ക്, 2000 കിലോ മീറ്ററിന് മുകളിൽ അധികമായി വരുന്ന ഓരോ കിലോ മീറ്ററിനുള്ള നിരക്ക്, ക്വട്ടേഷനറുടെ ഒപ്പും പേരും മേൽവിലാസവും എന്നിവ ക്വട്ടേഷനിൽ വ്യക്തമായി രേഖപ്പെടുത്തണം . സെപ്റ്റംബർ 1 മുതൽ വാഹനം ലഭ്യമാക്കണം.

Leave a Reply

Your email address will not be published. Required fields are marked *