അങ്കമാലി എം.എൽ.എ റോജി.എം.ജോൺ വിവാഹിതനാകുന്നു. കാലടി മാണിക്കമംഗലം പുളിയേലിപ്പടിയിൽ കോലഞ്ചേരി വീട്ടിൽ പൗലോസ് – ലിസി ദമ്പതികളുടെ മകൾ ലിപ്സിയാണ് വധു.
ഇന്റീരിയർ ഡിസൈനറാണ് ലിപ്സി. അടുത്ത ആഴ്ച്ച വിവാഹ നിശ്ചയവും. തുടർന്ന് വിവാഹവും നടക്കും.
അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കൽ എം.വി.ജോണിന്റെയും എൽസമ്മയുടെയും മകനായ റോജി വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണു ശ്രദ്ധേയനായത്. എൻഎസ്യുഐ ദേശീയ പ്രസിഡന്റായിരുന്ന റോജി 2016 മുതൽ അങ്കമാലി എംഎൽഎയാണ്. എംഎ, എംഫിൽ ബിരുദധാരിയാണ്. ലിപ്സി ഇന്റീരിയർ ഡിസൈനറാണ്.