
ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു വന്നവരുടെ ചർച്ച ചുമതല എ.കെ ശശീന്ദ്രനും
ലോക കേരള സഭ മേഖലാ അടിസ്ഥാനത്തിലുള്ള ചർച്ചകൾ ഇന്ന് വൈകുന്നേരം 3.30 ന് ആരംഭിക്കും. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലും മറ്റ് കോൺഫറൻസ് ഹാളിലും ആണ് ചർച്ചകൾ നടക്കുന്നത്.
സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ , ജി. ആർ. അനിൽ, കെ. കൃഷ്ണൻകുട്ടി, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി, വി അബ്ദുറഹിമാൻ എന്നി മന്ത്രിമാർക്കാണ് മേഖല ചർച്ചകളുടെ ചുമതല.
ഗൾഫ് രാജ്യങ്ങൾ, ഏഷ്യ- പസഫിക്ക്, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യൻ സംസ്ഥാനങ്ങൾ, തിരികെ എത്തിയ പ്രവാസികൾ എന്നിങ്ങനെ 7 മേഖല തിരിച്ചാണ് ചർച്ച. അമേരിക്ക സജി ചെറിയാനും യുറോപ്പ് ഗണേശ് കുമാറിനും ആഫ്രിക്കൻ മേഖല റോഷി അഗസ്റ്റിനും ആണ് ചുമതല.
ഗൾഫ് രാജ്യങ്ങളുടെ ചുമതല രാമചന്ദ്രൻ കടന്നപ്പള്ളിക്കും വി. അബ്ദുറഹിമാനും ആണ്. ഇന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതല എ.കെ. ശശീന്ദ്രനും ജി.ആർ അനിലിനും ആണ്. തിരികെ എത്തിയ പ്രവാസികളുമായുള്ള ചർച്ചയുടെ ചുമതല കെ. കൃഷ്ണൻ കുട്ടിക്കും ചിഞ്ചുറാണിക്കും ആണ്. നാളെ ലോക കേരള സഭ അവസാനിക്കും.