പരീക്ഷണം പൊളിഞ്ഞിട്ടും കോഹ്ലി തന്നെ ഓപ്പണർ; യുഎസ്എക്കെതിരെ വട്ടപൂജ്യം
ടി20 ലോകകപ്പിൽ ഓപ്പണർ ആയുള്ള വിരാട് കോലിയുടെ പ്രകടനം ഒന്നിനൊന്നു മോശമാവുകയാണ്. ഐപിഎലിൽ ഓപ്പണറായി എന്ന പരിഗണനയിൽ ഓപ്പണിങ് റോളിൽ എത്തിയ വിരാട് കോലിക്ക് അമേരിക്കന്‍ പിച്ചിനോട് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കോലി നിരാശപ്പെടുത്തിയിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിലും ഫ്‌ളോപ്പായ കോലി മൂന്നാം മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരേ ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. ടി20 കരിയറില്‍ ഇത് രണ്ടാം തവണയാണ് കോഹ്ലി ഗോള്‍ഡന്‍ ഡെക്കാവുന്നത്.
വലിയ വിമർശനമാണ് ഇതിന് പിന്നാലെ ഉയരുന്നത്. വൺഡൗൺ ആയിരുന്ന കോഹ്ലിയെ എന്ത് കൊണ്ട് ഒപ്പണറാക്കി എന്നാണ് ആരാധകരുടെ ചോദ്യം. പരീക്ഷണം പാളിയിട്ടും വീണ്ടും അതെ പൊസിഷനിൽ കോഹ്ലിയെ ഇറക്കുന്നത് വൺഡൗൺ സ്ഥാനം മാറ്റാർക്കോ ഒരുക്കാൻ വേണ്ടിയെന്ന വിമർശനവും ശക്തമാക്കുന്നുണ്ട്.
ഋഷഭ് പന്തിലേക്കാണ് എല്ലാ വിരലുകളും ചൂണ്ടുന്നത്. സ്പെഷ്യലിസ്റ് ഓപ്പണർ യശ്വസി ജയ്‌സ്വാളിനെ മാറ്റിയാണ് കോലിയെ ഓപ്പണിങ്ങിലേക്കെത്തിച്ചത്. ജയ്സ്വാൾ ടീമിന് പുറത്തും. അങ്ങനെ ആയാൽ മാത്രമേ പന്തിന് വൺഡൗണിൽ ഇറങ്ങാൻ കഴിയുകയുള്ളൂ. അതിന് വേണ്ടി ബലിയടക്കുന്നതോ വിരാട് കോഹ്ലിയെയും എന്നാണ് ആരാധകരുടെ ആരോപണം. കോലി മൂന്നാം നമ്പറിലേക്ക് തിരികെ പോകണമെന്നാണ് ആരാധകര്‍ പറയുന്നത്.
സൂപ്പര്‍ 8ലേക്കെത്തുമ്പോള്‍ കോലിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ കോലി മൂന്നാം നമ്പറില്‍ കളിക്കണം. ഓപ്പണറായി ഇറങ്ങുമ്പോള്‍ ആക്രമിച്ച് കളിക്കാന്‍ കോലി നിര്‍ബന്ധിതനാവുകയാണ്. ഇത് കോലിയുടെ പ്രകടനത്തെ ബാധിക്കുന്നു. നായകനെന്ന നിലയില്‍ രോഹിത്തിന് കടന്നാക്രമിക്കുന്നതില്‍ പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ ജയ്‌സ്വാളിനെ ഓപ്പണിങ്ങിലേക്ക് തിരികെ വിളിക്കണം.
സഞ്ജു സാംസൺ ടീമിന് പുറത്ത് തുടരുന്നതിനെയും ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ബാറ്റിംഗിലോ ബോളിങ്ങിലോ തിളങ്ങാത്ത ശിവം ദുബൈ തുടർച്ചയായി ടീമിൽ ഉണ്ട്. എന്നാൽ സന്നാഹ മത്സരത്തിൽ വിക്കറ്റ് ആയത് ചൂണ്ടിക്കാട്ടി സഞ്ജുവിനെ ഒഴിവാക്കിയതിന് എതിരെയും ശക്തമായ രോഷം ഉയരുകയാണ്.