
T20 World Cup 2024: വീണ്ടും എക്സിറ്റ് പോളുകൾ തെറ്റി; രണ്ടിടത്തും വിജയിച്ചത് ‘ഇന്ത്യ’ തന്നെ; കൗതുകമുണർത്തി ഇന്ത്യ പാക് ടി20 മത്സരം
എക്സിറ്റ് പോളുകൾക്കും, പ്രവചനങ്ങൾക്കും ഇപ്പോൾ അത്ര നല്ല കാലമല്ല. 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി തകരുമെന്നും, ബിജെപി ഉൾപ്പെടുന്ന എൻഡിഎ മുന്നണി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുമായിരുന്നു ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാൽ ജൂൺ 4 ന് ഫലം വന്നപ്പോൾ എക്സിറ്റ് പോളുകളെ തള്ളിയ ഭലമാണ് ഇന്ത്യ കണ്ടത്. എൻഡിഎ കഷ്ടിച്ച് അധികാരത്തിൽ എത്തുന്ന കാഴ്ച. എന്നാൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യ മുന്നണി മികച്ച മത്സരം കാഴ്ചവെക്കുകയും ചെയ്തു.
സമാനമായ രീതിയിൽ ക്രിക്കറ്റിലും അതെ കാഴ്ച കണ്ടു. ഇന്ത്യ പാകിസ്ഥാൻ മത്സരത്തിലായിരുന്നു സംഭവം. മത്സരം പുരോഗമിക്കുന്ന ഒരു ഘട്ടത്തിൽ ഇന്ത്യക്ക് വിജയിക്കാനുള്ള സാധ്യത 8% എന്നായിരുന്നു വിൻ പ്രെഡിക്ടർ പ്രവചിച്ചത്. എന്നാൽ മനോഹരമായ ബൌളിംഗ് കാഴ്ചവെച്ച ഇന്ത്യൻ ബൗളേഴ്‌സ് ടീം ഇന്ത്യയെ വിജയത്തിൽ എത്തിച്ചു.

ഇരു പ്രവചനങ്ങളിലും സാമ്യതകൾ ഏറെയാണ്. തിരഞ്ഞെടുപ്പിലും, ക്രിക്കറ്റിലും ‘ഇന്ത്യ’ തകരും എന്നായിരുന്നു പ്രവചനം. എന്നാൽ രാഷ്ട്രീയത്തിലും, ക്രിക്കറ്റിലും വിജയിച്ചത് ഇന്ത്യ തന്നെ. ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ ഇന്ത്യ വിജയിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിഷയം സജീവ ചർച്ചാവിഷയമായിരിക്കുകയാണ്. എന്തായാലും പ്രവാചക സിംഹങ്ങളും, പ്രവചന ഗുരുക്കന്മാർക്കും ഇതത്ര നല്ല കാലമല്ല എന്ന് ചുരുക്കം.