രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും. ഇത് സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകും. മോദി തിരിഞ്ഞ് നോക്കാത്ത മണിപ്പൂരിലെ രണ്ട് സീറ്റിലും കോൺഗ്രസാണ് വിജയിച്ചത്.
ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഭാഗം രാഹുൽ തുടങ്ങിയത് മണിപ്പൂരിൽ നിന്നായിരുന്നു. മണിപ്പൂർ സന്ദർശനവേളയിൽ മെയ്തർ – കുക്കി വംശജർ രാഹുൽ ഗാന്ധിയെ കെട്ടിപിടിച്ച് കരയുകയായിരുന്നു. ഇരു കൂട്ടരും വിശ്വസിക്കുന്ന നേതാവായി രാഹുൽ മാറിയെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
2023 മെയ് 3 തുടങ്ങിയ കലാപത്തിൽ ഇതുവരെ 221 പേരാണ് കൊല്ലപ്പെട്ടത്. 60000 ത്തോളം പേർ മണിപ്പൂരിൽ നിന്ന് പാലായനം ചെയ്തു. 4786 വീടുകളാണ് കത്തിച്ചത്. 386 ആരാധനാലയങ്ങൾ തകർക്കപ്പെട്ടു. കലാപത്തിൻ്റെ തുടക്കത്തിൽ ഭൂരിപക്ഷ വിഭാഗമായ മെയ്തകൾ ഇംഫാലിനടുത്തുള്ള പോലിസ് ട്രെയിനിംഗ് കോളേജിൽ നിന്ന് ആയിരക്കണക്കിന് തോക്കുകളും ലക്ഷകണക്കിന് വെടിയുണ്ടകളും കവർന്നിരുന്നു.
മെയ്തേയ് വംശജനായ മുഖ്യമന്ത്രി വീരേൻസിംഗ് ഇതിന് പിന്തുണ നൽകിയെന്ന ആരോപണവും ശക്തമായി. മണിപ്പൂർ കലാപം രാജ്യവ്യാപകമായി ചർച്ച ചെയ്തപ്പോഴും മോദി കണ്ട ഭാവം നടിച്ചില്ല. മണിപ്പൂർ ഇല്ലെങ്കിലും 400 സീറ്റ് കിട്ടുമെന്ന അഹംഭാവം ആയിരുന്നു മോദിക്ക്. മണിപ്പൂരിനെ കുറിച്ച് ഒരക്ഷരവും മോദി പറഞ്ഞില്ല.
മോദി സർക്കാരിൻ്റെ നിശബ്ദത രാജ്യമൊട്ടാകെ ചർച്ചയായി. വെറുപ്പിൻ്റെ ചന്തയിൽ സ്നേഹക്കട തുറക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഇരു വിഭാഗവും രാഹുൽ ഗാന്ധിയിൽ വിശ്വസം അർപ്പിച്ചു. ഒരു വശത്ത് വംശീയ ഹത്യയുടെ നാടായി മണിപ്പൂരിനെ മാറ്റി നിർത്താനാണ് മോദിയുടെ ശ്രമം. മറുവശത്ത് മണിപ്പൂരിനെ ചേർത്ത് പിടിക്കുകയാണ് രാഹുൽ ഗാന്ധി.