Kerala

പത്മജ കേരള ഗവർണർ ആകും! പണി തുടങ്ങി സുരേഷ് ഗോപി

ആരിഫ് മുഹമ്മദ് ഖാൻ്റെ പിൻഗാമിയായി പത്മജ വേണുഗോപാൽ എത്തും. ആരിഫ് മുഹമ്മദ് ഖാൻ്റെ കാലാവധി സെപ്റ്റംബറിൽ കഴിയും. രണ്ടാം ടേം ആരിഫിന് ലഭിക്കില്ല. 1967 മുതൽ 73 വരെ ഗവർണർ ആയിരുന്ന വി. വിശ്വനാഥനാണ് മലയാളിയായ ആദ്യ കേരള ഗവർണർ.

പത്മജയെ കേരള ഗവർണറാക്കാനുള്ള നീക്കത്തിന് ചുക്കാൻ പിടിക്കുന്നത് സുരേഷ് ഗോപിയാണ്. പത്മജയെ ബി.ജെ.പി ക്യാമ്പിലെത്തിച്ചതിൻ്റെ പിന്നിലും സുരേഷ് ഗോപി ആയിരുന്നു. തൃശൂരിലെ വിജയത്തിൻ്റെ പത്മജയുടെ ബി.ജെ.പി പ്രവേശനം കാരണമായെന്നാണ് സുരേഷ് ഗോപിയുടെ വിലയിരുത്തൽ.

സഹോദരൻ കെ. മുരളിധരനെതിരെ ശക്തമായ നിലപാട് എടുത്ത പത്മജ തൃശൂരിലെ മുരളി മന്ദിരത്തിൽ ബി.ജെ.പി പ്രവർത്തകർക്ക് വേദിയും നൽകി. തുടക്കം മുതലേ സുരേഷ് ഗോപി തൃശൂരിൽ ജയിക്കുമെന്ന് പത്മജ പറഞ്ഞിരുന്നു. ഉന്നത സ്ഥാനങ്ങൾ വാഗ്ദാനം ചെയ്താണ് പത്മജയെ സുരേഷ് ഗോപി ബി.ജെ.പി ക്യാമ്പിൽ എത്തിച്ചത്. ഗവർണർ സ്ഥാനം പത്മജ യ്ക്ക് ലഭിക്കുമെന്ന അഭ്യൂഹങ്ങൾ തുടക്കം മുതലേ പ്രചരിച്ചിരുന്നു. ഛത്തിസ്ഗഡ്, ഗോവ എന്നി സംസ്ഥാനങ്ങളിൽ പത്മജ ഗവർണർ ആകുമെന്ന റിപ്പോർട്ടുകളായിരുന്നു പുറത്ത് വന്നത്.

പത്മജയ്ക്ക് കേരള ഗവർണർ സ്ഥാനം നൽകുന്നത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് സുരേഷ് ഗോപി കരുതുന്നത്. നിയമസഭയിൽ അക്കൗണ്ട് തുറക്കാനും ഇതിലൂടെ സാധിക്കുമെന്ന് സുരേഷ് ഗോപി കണക്ക് കൂട്ടുന്നു. തൃശൂരിൽ ജയിച്ചതോടെ കേരളത്തിലെ ബി.ജെ.പിയുടെ അവസാന വാക്കായി സുരേഷ് ഗോപി മാറുകയാണ്.

കേരളത്തിൽ ബി.ജെ.പി വളരുന്നു എന്ന കണക്കുകളാണ് ലോകസഭ ഫലം നൽകുന്നത്. 11 നിയമസഭ മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാമതെത്തിയത്. 9 മണ്ഡലങ്ങളില്‍ രണ്ടാമതും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, ആറ്റിങ്ങലിലെ ആറ്റിങ്ങല്‍, കാട്ടാക്കട, തൃശൂരിലെ പുതുക്കാട്, ഇരിങ്ങാലക്കുട, നാട്ടിക, തൃശൂര്‍, ഒല്ലൂര്‍, മണലൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി ഒന്നാമതെത്തിയത്.

തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കോവളം, കായംകുളം, ഹരിപ്പാട്, പാലക്കാട്, കാസര്‍കോട്, മഞ്ചേശ്വരം, വര്‍ക്കല എന്നിവിടങ്ങളിൽ രണ്ടാം സ്ഥാനത്തും എത്തി. ഈ സാഹചര്യത്തിൽ പത്മജയെകേരള ഗവർണർ സ്ഥാനത്ത് എത്തിക്കുന്നത് ബി.ജെ.പിയുടെ സാധ്യതകൾ വർദ്ധിപ്പിക്കും. ബി.ജെ.പി ക്യാമ്പിലെത്തി മാസങ്ങൾക്കകം ഉന്നത പദവി എത്താൻ കഴിയുന്നത് പത്മജയുടെ വിജയം കൂടിയാണ്. അത് സ്വന്തം സംസ്ഥാനത്ത് കൂടിയാകുമ്പോൾ പത്മജക്ക് ഇരട്ടി മധുരം ആവും.

One Comment

Leave a Reply

Your email address will not be published. Required fields are marked *