ഐപിഎല്ലില്‍ 5 അർധ സെഞ്ച്വറികളടക്കം സ്റ്റാറായ രാജസ്ഥാൻ ക്യാപ്റ്റൻ, സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ എത്തിയപ്പോൾ വാട്ടർബോയ് ആയി ഒതുങ്ങിയിരിക്കുന്നു. താരത്തിന് മാത്രമല്ല ആരാധകർക്കും കടുത്ത നിരാശയാണ്.
സന്നാഹമത്സരത്തിൽ അവസരം ലഭിച്ചെങ്കിലും, അത് മുതലാക്കാൻ കഴിഞ്ഞില്ല. അയർലാൻഡുമായുള്ള മത്സരത്തിൽ ഇടംനേടാനായില്ല എന്ന് മാത്രമല്ല, പകരക്കാരനായ ഋഷഭ് പന്ത് തിളങ്ങുകയും ചെയ്തു. ഇതോടെ സഞ്ജു സാംസൺ ടൂർണമെന്റിൽ ഒരു മത്സരമെങ്കിലും കളിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്..
സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിലെങ്കിലും സഞ്ജുവിന് അവസരം ലഭിക്കുമെന്നു പ്രതീക്ഷിക്കാനും വയ്യ. ബൗളിങ് കൂടിയുള്ളതിനാല്‍ ശിവം ദുബെ ടീമിലേക്കു എത്തുമെന്ന് തീർച്ച നിലവില്‍ സഞ്ജുവിനേക്കാള്‍ ടീം മൂല്യം കല്‍പ്പിക്കുന്നത് ദുബെയ്ക്കാണ്. രണ്ടോ, മൂന്നോ ഓവറുകള്‍ ബൗള്‍ ചെയ്യാന്‍ താരത്തിനു സാധിക്കുമെന്നതാണ് ഇതിന്റെ കാരണം. അങ്ങനെയെങ്കില്‍ സഞ്ജുവിന്റെ നില പരുങ്ങലാകും.
സഞ്ജുവിന് മുന്നിലുള്ള ചില സാധ്യതകൾ.
ചിരവൈരികളായ പാകിസ്താനുമായുള്ള അടുത്ത മല്‍സരത്തില്‍ ഇന്ത്യ ജയിക്കുണം. ഈ മല്‍സരത്തിലും ദുബെ തന്നെ ടീമില്‍ തുടരാനാണ് സാധ്യത. ഈ മല്‍സരം തോറ്റാല്‍ അദ്ദേഹത്തിനു ടൂര്‍ണമെന്റില്‍ ഒരവസരം പോലും ലഭിക്കാനിടയില്ല.
പാകിസ്താനെതിരേ ഇന്ത്യ ജയിക്കുന്നതോടൊപ്പം ദുബൈ ഫോം മങ്ങുകയും ചെയ്താൽ സഞ്ജുവിന് അടുത്ത മത്സരത്തിൽ നറുക്ക് വീണേക്കാം. പാകിസ്താനു പിന്നാലെ അമേരിക്കയെയും പരാജയപ്പെടുത്തിയാൽ ഇന്ത്യക്കു സൂപ്പര്‍ എട്ടിലേക്കു കടക്കാം.
അങ്ങനെ വന്നാല്‍ 15നു കാനഡയുമായുള്ള അവസാന ഗ്രൂപ്പ് മല്‍സരം ഇന്ത്യക്കു അപ്രസക്തമായി മാറുകയും ചെയ്യും. അങ്ങനെ വന്നാല്‍ സ്വാഭാവികമായും പ്ലെയിങ് ഇലവനില്‍ ചില പരീക്ഷണങ്ങള്‍ക്കു ഇന്ത്യ തുനിയുകയും ചെയ്യും. ഇതാണ് സഞ്ജുവിനു പ്ലെയിങ് ഇലവനിലേക്കു വഴികൾ. സഞ്ജുവിന് അവസരം വേണമെങ്കിൽ ഇന്ത്യ വിജയിക്കണം എന്നർത്ഥം.