Cinema

ആ ആമിർ ചിത്രം ഇക്കൊല്ലമുണ്ടായേക്കില്ല

ബോളിവുഡ് നടൻ ആമിർ ഖാൻ നായകനായിയെത്തുന്ന ചിത്രമാണ് സിത്താരെ സമീൻ പർ. ചിത്രം ഈ വരുന്ന ക്രിസ്മസിന് റിലീസാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, അടുത്ത വർഷമായിരിക്കും റിലീസ് ആകുകയെന്നാണ് പുറത്തുവരുന്ന വാർത്ത. ചിത്രത്തിന്റെ സംവിധായകൻ ആര്‍ എസ് പ്രസന്നയ്‍ക്ക് നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ സാധിക്കാത്തതാണ് കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2007- ൽ പുറത്തിറങ്ങിയ ആമിർ ചിത്രമായ താരേ സമീൻ പറിന്റെ രണ്ടാം ഭാഗമാണ് സിത്താരെ സമീൻ പർ എന്നാണ് സൂചന.

താരെ സമീൻ പർ കഥയും സംവിധാനവും ചെയ്തത് ആമിർ ആയിരുന്നു. തിരക്കഥ അമോല്‍ ഗുപ്‍തയും, ഛായാഗ്രാഹണം നിര്‍വഹിച്ചത് സേതുവുമായിരുന്നു. അതേസമയം, ഡൗണ്‍ സിൻഡ്രോം എന്ന രോഗാവസ്ഥയാണ് സിത്താര സമീൻ പറിന്റെ പ്രമേയമെന്നാണ് റിപോർട്ടുകൾ. പുതിയ പ്രോജക്ട് ആമിറിന്റെ കരിയറിൽ ഒരു കൊടുമുടിമാറ്റം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

നേരത്തെ ആമിറിന്റെ ‘ലാല്‍ സിംഗ് ഛദ്ദ’ എന്ന സിനിമ തിയേറ്ററുകളിൽ പരാജയപെട്ടിരുന്നു. ഈ ചിത്രം വൻ പരാജയമായതോടെ ആമിർ പുതിയ ചിത്രത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവെന്നാണ് അറിയാൻ കഴിയുന്നത്.

ലാല്‍ സിംഗ് ഛദ്ദയിലെ തന്റെ പ്രകടനം തൃപ്തികരമല്ലായിരുന്നുവെന്ന് ആമിര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പല സമയങ്ങളിലായി തനിക്ക് ഒരുപാട് തെറ്റുകുറ്റങ്ങൾ ലാൽ സിംഗ് ഛദ്ദയുടെ ചിത്രീകരണത്തിനിടെ സംഭവിച്ചു. ഭാഗ്യവശാൽ , ഞാൻ ആ ഒരു സിനിമയില്‍ മാത്രമല്ലേ തെറ്റുകള്‍ ചെയ്‍തിട്ടുള്ളൂ. ദൈവത്തിന് നന്ദി എന്നായിരുന്നു ആമിര്‍ പ്രതികരിച്ചത്. എന്തായാലും താരത്തിന്റെ പുതിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ തന്നെ വഴിത്തിരിവായി മാറുമെന്നാണ് ആരാധകർ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *