ടി20 ലോകകപ്പിൽ ഇന്ന് കരുത്തരുടെ പോരാട്ടം: ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ

ഏറെ പ്രതീക്ഷകളോടെയാണ് ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും ഇന്ന് കളത്തിൽ ഇറങ്ങുന്നത്. ലോ​ക​കി​രീ​ട​ങ്ങ​ൾ എ​ക്കാ​ല​വും കി​ട്ടാ​ക്ക​നി​യാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക. മറുവശത്തു തങ്ങളുടെ നല്ല കാലത്തേക്ക് തിരിച്ചു വരവ് നടത്താൻ ശ്രമിക്കുന്ന ശ്രീലങ്ക. ന്യൂ​യോ​ർ​ക്കി​ലെ ന​സാ​വു കൗ​ണ്ടി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി എ​ട്ടി​നാണ് മത്സരം.
ക​രു​ത്തു​റ്റ ബാ​റ്റി​ങ് നി​ര​യു​മാ​യി ഇ​റ​ങ്ങു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ബൗ​ളി​ങ്ങും മോ​ശ​മ​ല്ല.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്യാ​പ്റ്റ​ൻ എ‍യ്ഡ​ൻ മ​ർ​ക​റം, ഹെൻറി​ച് ക്ലാ​സ​ൻ, ക്വി​ന്റ​ൺ ഡി ​കോ​ക്ക്, ഡേ​വി​ഡ് മി​ല്ല​ർ, ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ് എ​ന്നി​വ​രെ​ല്ലാം ഏ​ത് ബൗ​ള​ർ​മാ​രു​ടെ​യും പേ​ടി​സ്വ​പ്ന​മാ​ണ്. ഓ​ൾ റൗ​ണ്ട് മി​ക​വു​മാ​യി മാ​ർ​കോ ജാ​ൻ​സ​നു​ണ്ട്. കാ​ഗി​സോ റ​ബാ​ദ, ജെ​റാ​ൾ​ഡ് കോ​യെ​റ്റ്സി, ആ​ൻ​റി​ച് നോ​ർ​ജെ എ​ന്നി​വ​ർ പേ​സ് ബൗ​ളി​ങ്ങി​ലും ത​ബ്രൈ​സ് ഷം​സി സ്പി​ന്നി​ലും കേ​മ​ന്മാ​രാ​ണ്.

മ​റു​ഭാ​ഗ​ത്ത്, പ​രി​ക്കു​ക​ൾ വേ​ട്ട​യാ​ടു​ന്ന ല​ങ്ക​യെ സം​ബ​ന്ധി​ച്ച് തി​രി​ച്ചു​വ​ര​വി​നു​ള്ള അ​വ​സ​ര​മാ​ണി​ത്. സ്പി​ന്ന​റും ഓ​ൾ റൗ​ണ്ട​റു​മാ​യ ല​ങ്ക​ൻ ക്യാ​പ്റ്റ​ൻ വാ​നി​ന്ദു ഹ​സ​ര​ങ്ക, മ​ഹീ​ഷ് തീ​ക്ഷ്ണ എ​ന്നി​വ​ർ പ​രി​ക്കി​ന്റെ പി​ടി​യി​ലാ​യി​രു​ന്നു.

മ​തീ​ഷ പാ​ത​രാ​ന, ദി​ൽ​ഷ​ൻ മ​ധു​ശ​ങ്ക തു​ട​ങ്ങി​യ​വ​രു​ടെ പേ​സി​ലും ആഞ്ചലോ മാത്യൂസ്,കു​ശാ​ൽ മെ​ൻ​ഡി​സ്, പാ​തും നി​സ്സ​ങ്ക, സ​ദീ​ര സ​മ​ര​വി​ക്ര​മ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ബാ​റ്റി​ലും വ​ലി​യ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്നു​ണ്ട് ലങ്ക. 2014ൽ ​ജേ​താ​ക്ക​ളാ​യ​തി​ന് ശേ​ഷം ശ്രീലങ്ക ഒ​രു ത​വ​ണ​പോ​ലും നോ​ക്കൗ​ട്ടി​ലെ​ത്തി‍യി​ട്ടി​ല്ല. അത് തിരുത്തിക്കുറിക്കുക എന്നത് തന്നെയാകും ലങ്ക ഇന്ന് ലക്ഷ്യമിടുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments