ട്വന്റി 20 ലോകകപ്പിൽ വരാനിരിക്കുന്ന മത്സരങ്ങളിലെ ബാറ്റിംഗ് വെടിക്കെട്ടിന് സൂചന വെസ്റ്റ് ഇൻഡീസ് നേരത്തെ നൽകിക്കഴിഞ്ഞു . ഓസ്ട്രേലിയയ്ക്കെതിരായ പരിശീലന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് അടിച്ചെടുത്തത് നാലിന് 257 റൺസാണ്. മത്സരത്തിൽ ഓസ്ട്രേലിയയെ 35 റൺസിന് പരാജയപ്പെടുത്തുകയും ചെയ്തു. തകർപ്പൻ വിജയത്തോടെ വെസ്റ്റ് ഇൻഡീസ് ലോകകപ്പിൽ ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
ഓൾ റൗണ്ട് മികവ് തന്നെയാണ് വെസ്റ്റ് ഇൻഡീസിനെ വേറിട്ടു നടത്തുന്നത്. ബ്രണ്ടൻ കിംഗ്, ജോൺസൺ ചാൾസ്, ഹെറ്റ്മെയർ, ആൻഡ്രേ റസൽ, നിക്കോളസ് പൂരൻ, നായകൻ റോമൻ പവൽ, ഷായ് ഹോപ്പ് അങ്ങനെ നീളുന്നു വെടിക്കെട്ട് ബാറ്റിംഗ് നിര. അൻസാരി ജോസഫും, അകീൽ ഹുസൈനും നയിക്കുന്ന ബൗളിൽ നിരയും കരുത്തുറ്റത്താണ്.
മറുവശത്ത് താരതമ്യേന ദുർബലമായ ടീമാണ് പാപ്പു ന്യൂ ഗുനിയ. കഴിഞ്ഞവർഷം ലോകകപ്പിൽ പങ്കെടുക്കാൻ ആകാത്തതിന്റെ വീറും വാശിയും കരീബിയൻ താരങ്ങൾക്ക് ഉണ്ടാകുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ വലിയ സ്കോർ കണ്ടെത്തുവാനും, എതിരാളിയെ ചെറിയ സ്കോറിൽ ഒതുക്കുവാനുമായിരിക്കും കരീബിയൻസ് ഇന്ന് ലക്ഷപ്പെടുന്നത്.
ഓസ്ട്രേലിയയിലേക്ക് എതിരായ സന്നാഹ മത്സരത്തിലും കണ്ടത് ഇതുതന്നെയായിരുന്നു. രാത്രി 8 മണിക്ക് പ്രൊവിഡൻസ് സ്റ്റേഡിയത്തിലാണ് മത്സരം.