തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പ്രതിമാസം നിശ്ചിത വിഹിതം തുക ഈടാക്കിക്കൊണ്ട് ജീവാനന്ദം പദ്ധതിക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ പ്രകടനവും ഉത്തരവ് കത്തിച്ച് ധർണയും നടത്തി. കൺവീനർ ഇർഷാദ് എം എസ് ഉദ്ഘാടനം ചെയ്തു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി എ ബിനു ,കെ എം അനിൽകുമാർ, തിബീൻ നീലാംബരൻ, എ സുധീർ, ജി ആർ ഗോവിന്ദ്, സുനിത എസ് ജോർജ്, വി എം പാത്തുമ്മ, സുശിൽകുമാരി, സ്മിത അലക്സ് തുടങ്ങിയവർ സംസാരിച്ചു.