ജീവാനന്ദം പദ്ധതിക്കെതിരെ പ്രതിഷേധം: സർക്കാരിൻ്റേത് ‘ക്രൂരാനന്ദം’ എന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള വിഹിതം പിടിച്ചു കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന “ജീവാനന്ദം” പദ്ധതിയെ എതിർത്ത് പ്രക്ഷോഭം ആരംഭിക്കുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ് അറിയിച്ചു.

എട്ടുവർഷത്തെ എൽ ഡി എഫ് ഭരണത്തിൽ ജീവനക്കാരുടെ 15 മാസത്തെ ശമ്പളം സർക്കാർ കവർന്നെടുത്തു. ഡി എ ഇനത്തിൽ ഓരോ മാസവും ജീവനക്കാർക്ക് അർഹതപ്പെട്ട ശമ്പളത്തിൻ്റെ അഞ്ചിലൊന്ന് നിഷേധിക്കുന്നു. മെഡിസെപ്പിൻ്റെ പേരിൽ പ്രതിമാസം 500 രൂപയും പങ്കാളിത്ത പെൻഷൻ പദ്ധതിയിൽപെട്ട ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പത്ത് ശതമാനം പെൻഷൻ വിഹിതമായും ഈടാക്കുന്നു.

ഇതിനു പുറമേ ആന്വിറ്റിയുടെ പേരിൽ ജീവനക്കാരൻ്റെ ശമ്പളം പിടിക്കുന്ന ഒരേർപ്പാടും ജീവനക്കാർ അംഗീകരിക്കില്ലെന്ന് ഇർഷാദ് എം.എസ് വാർത്താക്കുറ്റിപ്പിലൂടെ അറിയിച്ചു.

സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം നിശ്ചിത തുക വരുമാനമായി ലഭിക്കുന്ന പുതിയ പദ്ധതി ആവശ്യമില്ല. ഇടതു മുന്നണി സർക്കാർ വാഗ്ദാനം ചെയ്തപോലെ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിച്ചാൽ മതി. ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷനും യഥാസമയം നൽകണം.

സംസ്ഥാന സർക്കാർ ജീവനക്കാരെ ബാധിക്കുന്ന കാതലായ വിഷയത്തിൽ സർവീസ് സംഘടനകളുമായി യാതൊരു ചർച്ചയും നടത്താതെ ഏകപക്ഷീയമായി ഉത്തരവിറക്കിയത് പ്രതിഷേധാർഹമാണ്. ഇത് ജീവാനന്ദമല്ല;ജീവനക്കാരുടെ നെഞ്ചത്ത് കയറി തേർവാഴ്ച നടത്തുന്നതിനുള്ള ക്രൂരാനന്ദമാണ്.

സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കറവപ്പശുവല്ല സർക്കാർ ജീവനക്കാർ എന്ന് ഇടതുഭരണം തിരിച്ചറിയണം. ഗ്രാറ്റുവിറ്റി തുകയോ പെൻഷൻ കമ്യൂട്ടേഷൻ തുകയോ ടെർമിനൽ സറണ്ടർ തുകയും ആന്വിറ്റിയിലേക്ക് മാറ്റാനുള്ള ഏതു ശ്രമവും എതിർത്ത് തോൽപിക്കും.

എസ് എൽ ഐ, ജി ഐ എസ് പോലെ ജീവനാന്ദം പദ്ധതിയും മാറ്റുന്നതിനുള്ള നീക്കം അംഗീകരിക്കില്ലെന്ന്
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്,
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അഭിപ്രായപ്പെട്ടു.

Read also

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കവരാന്‍ പുതിയ നീക്കം; ജീവാനന്ദം പദ്ധതിയുടെ ഉദ്ദേശത്തില്‍ സംശയം

സർക്കാർ ജീവനക്കാരുടെ പെൻഷൻ നിർത്തലാക്കും! പകരം ‘ജീവാനന്ദം’; കെ.എൻ. ബാലഗോപാല്‍ ബജറ്റില്‍ പറഞ്ഞത് ഇങ്ങനെ..

3.5 2 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments