നിയമം നിയമത്തിൻ്റെ വഴിക്ക് പോകണം: സ്വർണ്ണവുമായി പിടിയിലായത് മുൻ സ്റ്റാഫംഗം; വിശദീകരണവുമായി ശരി തരൂർതിരുവനന്തപുരം: തൻ്റെ പേഴ്സണൽ സ്റ്റാഫംഗം സ്വർണ്ണവുമായി പിടിയിലായെന്ന വാർത്തയിൽ പ്രതികരിച്ച് ശശി തരൂർ. പിടിയിലായത് മുൻ സ്റ്റാഫംഗം ആണെന്നും പാർട്ട് ടൈം ആയിരുന്നു ശിവകുമാർ ജോലി ചെയ്തിരുന്നതെന്നും ശശി തരൂർ വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ മുന്നോട്ടുപോകണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചു.
ഡല്‍ഹി ഐജിഐ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ നിന്നാണ് ശിവകുമാർ പ്രസാദ് പിടിയിലായത്. 500 ഗ്രാം സ്വര്‍ണവുമായാണ് ശിവകുമാര്‍ പ്രസാദ് പിടിയിലായതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ക്കൊപ്പം മറ്റൊരാളും അറസ്റ്റിലായെങ്കിലും ഇയാള്‍ ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല.
പോസ്റ്റ് ഇങ്ങനെ:
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞാൻ ധർമ്മശാലയിൽ ആയിരിക്കുമ്പോഴാണ് എയർപോർട്ട് ഫെസിലിറ്റേഷൻ സഹായത്തിന് എനിക്ക് പാർട്ട് ടൈം സേവനം നൽകുന്ന മുൻ സ്റ്റാഫ് അംഗവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന സംഭവം അറിഞ്ഞത് .
അറസ്റ്റിലായ ശിവകുമാർ പ്രസാദ് എന്ന വ്യക്തി 72 വയസ്സ് പ്രയമുള്ളതും സർവ്വീസിൽ നിന്നും വിരമിച്ചയാളുമാണ്. രണ്ടു കിഡ്നിക്കും രോഗം ബാധിച്ച് പതിവായി ഡയാലിസിസിന് വിധേയനായി ക്കൊണ്ടിരിക്കുന്ന ഈ ആളിനെ മാനുഷിക പരിഗണനയുടെ പേരിൽ പാർട് ടൈം ആയി നിലനിർത്തിയതാണ്.
ആരോപിക്കപ്പെടുന്ന കുറ്റകൃത്യം ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല. വിഷയം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കാനുള്ള അധികാരികളുടെ ഉത്തരവാദിത്വത്തെപൂർണ്ണമായി പിന്തുണയ്ക്കുന്നു.നിയമം നിയമത്തിന്റെ വഴിക്ക് തന്നെ മുന്നോട്ട് പോകണം.