KeralaNews

ദുബായില്‍ നിന്ന് സ്വര്‍ണം കടത്തി; ശശി തരൂരിന്റെ പിഎ അറസ്റ്റില്‍

ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയതിന് ശശി തരൂരിന്റെ പിഎ ശിവ പ്രസാദിനെ ഡല്‍ഹി കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ഐജിഐ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

500 ഗ്രാം സ്വര്‍ണവുമായാണ് ശിവകുമാര്‍ പ്രസാദ് പിടിയിലായതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ക്കൊപ്പം മറ്റൊരാളും അറസ്റ്റിലായെങ്കിലും ഇയാള്‍ ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *