വീണ വിജയൻ്റെ വിദേശ അക്കൗണ്ടിലേക്ക് കോടികൾ നൽകിയ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ കുറിച്ച് നിയമസഭയിലും മുഖ്യമന്ത്രിക്ക് മൗനം.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കൺസൾട്ടൻസിയെ ഏതെല്ലാം പദ്ധതികളുടെ കൺസൾട്ടൻ്റായി നിയമിച്ചു എന്നും എത്ര തുക ഓരോ പദ്ധതിക്കും ഇവർക്ക് നൽകിയെന്നും 2021 ജനുവരി 12 ന് എൻ. ഷംസുദ്ദിൻ എം എൽ എ നിയമസഭയിൽ മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചിരുന്നു.
വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടിയിൽ മുഖ്യമന്ത്രി അത് ഒതുക്കി. 2021 ജനുവരി 20 ന് വി.ഡി. സതീശൻ, റോജി എം ജോൺ എന്നിവരും പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കൺസൾട്ടൻസി സംബന്ധിച്ച് വിവിധ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയില്ല.
സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിനെ ഏത് ഏജൻസി വഴിയാണ് നിയമിച്ചതെന്നും എത്ര ലക്ഷം ശമ്പളം ശമ്പളം നൽകിയെന്നും ആയിരുന്നു റോജി എം. ജോണിൻ്റെ ചോദ്യം.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് നൽകിയ കൺസൾട്ടൻസികൾ, സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിൻ്റെ നിയമനം, സർക്കാർ പദ്ധതികളിൽ നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങളായിരുന്നു വി.ഡി സതീശൻ ഉന്നയിച്ചത്. മകളുടെ അക്കൗണ്ടിലേക്ക് കോടികൾ നൽകിയ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ കുറിച്ച് മറുപടി പറയാതെ പിണറായി തലയൂരി.
വീണയുടെ വിദേശ അക്കൗണ്ടിലെ കോടികളുടെ വിശദാംശങ്ങൾ പുറത്ത് വന്നതോടെ പിണറായിയുടെ നിയമസഭയിലെ മൗനവും ചർച്ചയാവുകയാണ്.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ ഡയറക്ടർ ജെയ്ക്ക് ബാലകുമാർ വീണയുടെ മെൻ്റർ അല്ല വീണയുടെ കമ്പനിയുടെ മെൻ്റർ ആണെന്ന് മാത്രമാണ് ഒരു ഘട്ടത്തിൽ നിൽക്കക്കള്ളിയില്ലാതെ പിണറായി നിയമസഭയിൽ ഉരിയാടിയത്.