KeralaNews

സഖാവിൻ്റെ വിരമിക്കൽ മഹാമഹം സംസ്ഥാന തലത്തിൽ: ജില്ലകൾ തോറും ആഘോഷം

ഓഫിസ് സമയത്ത് വിരമിക്കൽ മഹാമഹം നടത്താൻ നോട്ടിസ് ഇറക്കിയ ഭക്ഷ്യ സുരക്ഷ കമ്മീഷണറേറ്റിലെ സഖാവിൻ്റെ വിരമിക്കൽ പരിപാടി നാളെ തമ്പാനൂർ സിൽവർ സാൻഡിൽ. ഭക്ഷ്യ സുരക്ഷ കമ്മീഷണറേറ്റിലെ സീനിയര്‍ സൂപ്രണ്ട് എസ്. ഷിജുവിന്റെ യാത്രയയപ്പ് ആഘോഷങ്ങളാണ് സംസ്ഥാന തലത്തിൽ നടക്കുന്നത്.

ഇദ്ദേഹം ഓഫിസ് സമയത്ത് ഭക്ഷ്യ സുരക്ഷ കമ്മീഷണറേറ്റിൽ നടത്താൻ തീരുമാനിച്ച വിരമിക്കൽ പരിപാടി മാധ്യമങ്ങൾക്ക് വിവരം ചോർന്നതോടെ ഭക്ഷ്യ കമ്മീഷണർ ഇടപെട്ട് തടഞ്ഞിരുന്നു. എങ്കിലും സഖാവിൻ്റെ യാത്ര അയപ്പ് മിക്ക ജില്ലകളിലും കെങ്കേമം ആയി ആഘോഷിച്ചിരുന്നു.

എറണാകുളത്ത് സ്വകാര്യ ഹൗസ് ബോട്ടിൽ ആയിരുന്നു ആഘോഷം. ജില്ലയിലെ മിനിസ്റ്റിരിയൽ ജീവനക്കാർ എല്ലാ പരിപാടിയിൽ പങ്കെടുത്തതതോടെ അന്നേ ദിവസം ജില്ലയിലെ ഭക്ഷ്യ സുരക്ഷ കമ്മീഷൻ പ്രവർത്തനം നിലച്ചിരുന്നു.

തമ്പാനൂരിൽ നാളെ നടക്കുന്ന വിപുലമായ യാത്ര അയപ്പ് പരിപാടിക്കായി സർക്കാർ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുകയാണ്. ഭൂരിഭാഗം ജില്ലകളിലേയും ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്നാണ് വിവരം.

നാളെ ഭക്ഷ്യ സുരക്ഷ കമ്മീഷണറേറ്റിന് കീഴിലുള്ള ഓഫിസുകൾ പ്രവർത്തിക്കില്ലെന്ന് സാരം. ഈ മാസം 31 ന് വിരമിക്കുന്ന സഖാവിനെ മന്ത്രി വീണ ജോർജിൻ്റെ പേഴ്സണൽ സ്റ്റാഫിൽ പ്രതിഷ്ടിക്കും എന്നാണ് ലഭിക്കുന്ന വിവരം.

ഓഫീസ് സമയത്ത് വിരമിക്കല്‍ ആഘോഷം: മന്ത്രി വീണ ജോര്‍ജിന്റെ വിശ്വസ്തന്റെ ‘ആവേശം പാര്‍ട്ടി’ തടഞ്ഞ് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍

Leave a Reply

Your email address will not be published. Required fields are marked *