പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും അത് നടപ്പാക്കാതിരിക്കുന്ന ഇടത് സർക്കാരിനോടുള്ള ജീവനക്കാരുടെ രോഷം തണുപ്പിക്കാൻ നീക്കങ്ങൾ ആരംഭിച്ച് സർക്കാർ. പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ സാധിക്കാത്ത സർക്കാർ അതിനെ പരമാവധി നീട്ടി കൊണ്ടു പോകാൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത്.
പങ്കാളിത്ത പെൻഷനുപകരം നിശ്ചിത പെൻഷൻ ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് പഠിച്ച് ശുപാർശ നൽകാൻ നൽകാൻ വീണ്ടുമൊരു സമിതിയെ നിയോഗിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്.
സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് അടുത്ത 100 ദിന കർമപദ്ധതി ഉടനെ പ്രഖ്യാപിക്കും. ഇതിൽ സമിതിയെ നിയോഗിക്കുന്നത് ഉൾപ്പെടുത്തുമെന്നും അറിയുന്നു.
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽനിന്ന് പിന്മാറുന്നതിന് നിയമതടസ്സമില്ലെന്ന് അത് പുനഃ പരിശോധിക്കുന്നതിനെപ്പറ്റി പഠിച്ച വിദഗ്‌ധസമിതി വ്യക്തമാക്കിയിരുന്നു.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകളും പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. ഡി.എ. കുടിശ്ശികയും ശമ്പളപ രിഷ്കരണ കുടിശ്ശികയും ഉൾപ്പെടെ 20,000 കോടിയുടെ ആനുകൂല്യങ്ങൾ സർക്കാർ ജീവ നക്കാർക്ക് നൽകാനുമുണ്ട്.
ഇതിനുമുമ്പുതന്നെ സർക്കാർ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. പങ്കാളിത്ത പെൻഷൻ പുനഃപരിശോ ധനാ കമ്മിറ്റി നൽകിയ റിപ്പോർട്ട് പഠിക്കാനായിരുന്നു അത്. റിപ്പോർട്ട് രഹസ്യമാക്കിവെച്ചത് കോടതി ചോദ്യംചെയ്ത പ്പോഴാണ് ഈ സമിതിയെ നിയോഗിച്ചത്.
ധന, നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉൾപ്പെ ടുന്നതായിരുന്നു സമിതി. ഈ സമിതി ഇതുവരെ യോഗം ചേർന്നിട്ടില്ല. സമിതിയുടെ റിപ്പോർട്ട് ഇനിയും കിട്ടാത്തത് പുതിയ സമിതിയെ നിയോഗിക്കുന്നതിന് തടസ്സമാകും.
നാഷണൽ പെൻഷൻ ഫണ്ടിൽ കേരളം ഇതിനകം 8000 കോടി രൂപയെങ്കിലും അടച്ചിട്ടുണ്ടാകുമെന്നാണ് ധനവകുപ്പിന്റെ ഏകദേശ കണക്ക്. ഇത് എങ്ങനെ തിരിച്ചുകിട്ടുമെന്നതാണ് പ്രധാനപ്രശ്നം. ഇത്രതന്നെ തുക ജീവനക്കാരും നിക്ഷേപിച്ചിട്ടുണ്ട്.
1.70 ലക്ഷം ജീവനക്കാർ, നിക്ഷേപം 16,000 കോടി
2028 മാർച്ചുവരെയുള്ള കണക്കനുസരി 1.70 ലക്ഷം ജീവനക്കാരാണ് പങ്കാളിത്ത പെൻഷനിലുള്ളത്. 2013 മുതൽ നിയമനം കിട്ടിയവർക്കാണ് പങ്കാളിത്ത പെൻഷൻ ബാധകം. എന്നാൽ, ആകെ അഞ്ചുലക്ഷത്തോളം ജീവനക്കാരിൽ പകുതിയോളം പേർ ഇതിനകം പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടുകഴിഞ്ഞെന്നാണ് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.