
നിയമസഭയില്‍ ലേലം വിളി: 16 ഇനങ്ങള്‍ ലേലത്തിന് വെച്ച് സ്പീക്കർ എ.എൻ. ഷംസീർ
തിരുവനന്തപുരം: ലേലം വിളിയുമായി സ്പീക്കർ എ.എൻ. ഷംസീർ. നിയമസഭ സെക്രട്ടറിയേറ്റിലെ 18 ഇനങ്ങളാണ് പരസ്യ ലേലത്തിന് വച്ചിരിക്കുന്നത്.
ഈ മാസം 28 ന് രാവിലെ 11 മണിക്ക് 13 ഇന സാധനങ്ങളും 11.30 ന് 3 ഇന സാധനങ്ങളും പരസ്യ ലേലം ചെയ്യും. നിയമസഭ സെക്രട്ടറിയേറ്റിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ വച്ചാണ് ലേലം. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള 28 ന് രാവിലെ 10 മണിക്ക് പേര് രജിസ്റ്റർ ചെയ്യണം.
കമ്പി കോർത്ത തടി ജനൽ പാളി, കമ്പിയില്ലാത്ത തടി ജനൽപാളി, അലൂമിനിയം ഡോർ, ഇരുമ്പ് അലമാര, പ്ലാസ്റ്റിക്ക് വരിഞ്ഞ ഇരുമ്പ് കസേര, തകിടി, ഡൈനിംഗ് ടേബിൾ, ഇരുമ്പ് മേശ, ഇരുമ്പ് കട്ടിംഗ് സ്റ്റാൻ്റ്, തടി മേശ, ചെറിയ ഇരുമ്പ് അലമാര, അലുമിനിയം ഗ്രിൽ, പൈപ്പ് സ്റ്റാൻ്റ്, വുഡൻ ബോക്സ്, അലുമിനിയം ഷീറ്റ്, സെക്യൂരിറ്റി കാബിൻ എന്നിവയാണ് പരസ്യ ലേലം വയ്ക്കുന്നത്.
13 ഇനങ്ങളുടെ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 4870 രൂപ നിരതദ്രവ്യമായി അടയ്ക്കണം. 3 ഇനങ്ങളുടെ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 6620 രൂപ നിരതദ്രവ്യമായി അടയ്ക്കണം.
