കോട്ടയം കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെയായിരുന്നു സംഭവമുണ്ടായത്. പൂർണമായും വെള്ളത്തില്‍ മുങ്ങിയ കാറിനെ ഏറെ ശ്രമകരമായാണ് കരയില്‍ എത്തിച്ചത്.
ഈ വളവില്‍ അപകടം സ്ഥിരമാണെന്നും മുന്നറിയിപ്പ് ബോർഡുകളോ മുൻകരുതല്‍ നടപടികളോ ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഹൈദരാബാദിൽ നിന്നെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. യാത്രക്കാരെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഉടന്‍തന്നെ രക്ഷപ്പെടുത്തിയത്.
കടവ് പാലത്തിന് എത്തുന്നതിന് മുമ്പായി രണ്ട് പ്രധാനപ്പെട്ട റോഡുകളാണുള്ളത്. തോടിന്റെ വശത്തുകൂടിയുള്ള റോഡും ആലപ്പുഴയിലേക്കുള്ള റോഡും. ആലപ്പുഴയിലേക്കുള്ള റോഡ് പലപ്പോഴും ഗൂഗിൾ മാപ്പിൽ കാണിക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇങ്ങനെ തോട്ടിലേക്ക് ഗൂഗിൾ മാപ്പ് തെറ്റായി കാണിച്ച പാതയാണ് അപകടത്തിലേക്ക് നയിച്ചത്.
മഴയുണ്ടായിരുന്നതിനാൽ തോട്ടിൽ നല്ല ഒഴുക്കുണ്ടായിരുന്നു. കൃത്യ സമയത്തെ നാട്ടുകാരുടെയും പോലീസിന്റെയും ഇടപ്പെടലിൽ യാത്രികരെ രക്ഷിക്കാൻ കഴിഞ്ഞു. അതേസമയം കാർ ഒഴുകിപ്പോയി. തിരച്ചിൽ പുരോഗമിക്കുകയാണ്.
Local guides should correct and upgrade the location map in Google